Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുനന്ദ പുഷ്കറി​െൻറ...

സുനന്ദ പുഷ്കറി​െൻറ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്​ടി മാ​ത്രമെന്ന് തരൂർ

text_fields
bookmark_border
സുനന്ദ പുഷ്കറി​െൻറ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്​ടി മാ​ത്രമെന്ന് തരൂർ
cancel

തിരുവനന്തപുരം: സുനന്ദ പുഷ്കറി​​​െൻറ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്​ടി മാ​ത്രമെന്ന് തരൂർ എം.പി. ദേശീയ മാധ്യമത്തിനെതിരെ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്​​​േട്രറ്റ്​​ കോടതിയിൽ മൊഴിനൽകുകയായിരുന്നു അദ്ദേഹം.

മരണവുമായി നടക്കുന്ന വെളിപ്പെടുത്തലുകൾ അടിസ്ഥാനരഹിതമാണ്. ഭാര്യയുടെ മരണത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം നടത്തി സ്വാഭാവികമരണം എന്ന് റിപ്പോർട്ട് നൽകി. ഇതേതുടർന്ന് നടപടി അവസാനിച്ചിരുന്നു. എന്നാൽ, 2017 ​േമയ് എട്ടിനും13നും -ഒരു ദേശീയ മാധ്യമം താനാണ്​ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന വാർത്ത പ്രചരിപ്പിച്ചു. ക്രിമിനൽ, കിങ്​ മെയ്കർ, കൊലയാളി എന്നിങ്ങനെ അപകീർത്തിപരമായി വിശേഷിപ്പിച്ചു. ഹോട്ടലിലെ സി.സി ടി.വി കേടായതുകൊണ്ട് മാത്രമാണ് ശശി തരൂർ സുനന്ദയുടെ മൃതദേഹം ഒരു മുറിയിൽനിന്ന്​ മറ്റൊരു മുറിയിലേക്ക് മാറ്റിയത് കാണാൻ അന്വേഷണ സംഘത്തിന് കഴിയാതിരുന്ന​െതന്ന്​ ആരോപിച്ച​ു. അപകീർത്തി ഹരജി നിലനിൽക്കണമെങ്കിൽ പരാമർശം നടത്തിയ സ്ഥലത്തെ കോടതിയിൽ ഹരജി നൽകണം. എന്നാൽ, താൻ പ്രതിനിധീകരിക്കുന്ന മണ്ഡലമായതുകൊണ്ട് ഹരജി ഈ കോടതിയിൽ നൽകുന്നു എന്നാണ്​ തരൂർ പറഞ്ഞത്​. തുടർ സാക്ഷിമൊഴി ഈ മാസം 20ന് നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunanda pushkarshashi tharoorkerala newsdefamation casemalayalam news
News Summary - Shashi Tharoor appears before court in defamation case kerala news, malayalam news
Next Story