തിരുവനന്തപുരം: സി.പി.എം മുഖപത്രത്തിനെ ശശി തരൂർ എം.പി വക്കീൽ നോട്ടീസ് അയച്ചു. നേരത്തേ സി.പി.എം നിയന്ത്രണത്തിലുള്ള ചാനലിനും ശശി തരൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അതേ നുണകൾ പത്രവും ആവർത്തിക്കുന്നു എന്നാണ് തരൂരിെൻറ ആരോപണം.
സി.പി.എം പഠിക്കില്ലെന്ന് തോന്നുന്നു, ഞാനും വിട്ടുകൊടുക്കുന്നില്ല എന്ന തലക്കെട്ടോടെ ശശി തരൂർ തന്നെയാണ് പ്രസ്തുത വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. സിവിൽ ക്രിമിനൽ കേസുകളുടെ നടപടിക്രമങ്ങൾ വഴിയേ വന്നുകൊള്ളുമെന്നും തരൂർ കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസിൽ തന്നെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തി അസത്യ പ്രചരണം നടത്തിയതായി തരൂർ ആരോപിച്ചിരുന്നു.
Latest Video: