Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന് 20,000 എന്‍-95 മാസ്‌കുകള്‍ നല്‍കി ഷാരൂഖ് ഖാന്‍

text_fields
bookmark_border
sharukh khan
cancel

തിരുവനന്തപുരം: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷനിൽ നിന്ന് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം. കേരളത്തിലെ കോവിഡ് പോരാട്ടരംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്കുകളാണ് നൽകിയത്.

സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ആസിഡ് ആക്രമണത്തി​െൻറ ഇരകൾക്കായിട്ടാണ് ഷാരൂഖി​െൻറ നേതൃത്വത്തിൽ മീർ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sharukh donates 20k masks for kerala
Next Story