ഷാരോൺ വധം: ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്
text_fieldsതിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആർ. നായരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു.
അതേസമയം, ഷാരോൺ കൊലക്കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊലപാതകമെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

