Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാരോൺ വധം: കീടനാശിനിക്കുപ്പി ഗ്രീഷ്മയുടെ വീടിന് സമീപത്തു നിന്ന് കണ്ടെടുത്തു

text_fields
bookmark_border
ഷാരോൺ വധം: കീടനാശിനിക്കുപ്പി ഗ്രീഷ്മയുടെ വീടിന് സമീപത്തു നിന്ന് കണ്ടെടുത്തു
cancel

തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുപ്പി കണ്ടെത്തിയത്. കേസിലെ നിർണായക തെളിവാണ് ഇത്. ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കുപ്പി കണ്ടെടുത്തത്. രാമവര്‍മ്മന്‍ചിറയിലെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കുളത്തിന്‍റെ സമീപത്തുനിന്നാണ് കുപ്പി ലഭിച്ചത്.

ഇന്ന് നടന്ന തെളിവെടുപ്പില്‍ നിർമൽ കുമാർ പൊലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയായിരുന്നു. ഇവിടെ പരിശോധിച്ചപ്പോഴാണ് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുത്തത്.

കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട് തുറന്നുള്ള തെളിവെടുപ്പ് ഗ്രീഷ്മയെ സ്ഥലത്തെത്തിച്ച് മറ്റൊരു ദിവസം നടത്തും.

കേസിൽ അമ്മാവനെയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharon murder: Pesticide bottle found near Greeshma's house
Next Story