Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാരോൺ വധം: ക​ഷാ​യ...

ഷാരോൺ വധം: ക​ഷാ​യ കു​പ്പി മാ​റ്റി എ​ന്ന കേ​സ് മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​തെ​ന്ന് ഗ്രീ​ഷ്മ​യു​ടെ മാ​താ​വും അ​മ്മാ​വ​നും

text_fields
bookmark_border
ഷാരോൺ വധം: ക​ഷാ​യ കു​പ്പി മാ​റ്റി എ​ന്ന കേ​സ് മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​തെ​ന്ന് ഗ്രീ​ഷ്മ​യു​ടെ മാ​താ​വും അ​മ്മാ​വ​നും
cancel

കൊ​ച്ചി: കാ​മു​ക​നാ​യി​രു​ന്ന ഷാ​രോ​ണി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം​ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ കാ​മു​കി ഗ്രീ​ഷ്മ​യു​ടെ മാ​താ​വും അ​മ്മാ​വ​നും ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി വി​ധി​പ​റ​യാ​ൻ മാ​റ്റി. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ സി​ന്ധു (52) നി​ർ​മ​ല കു​മാ​ര​ൻ നാ​യ​ർ (62) എ​ന്നി​വ​രാണ് ഹരജി നൽകിയത്. വി​ഷം​ക​ല​ർ​ന്ന ക​ഷാ​യ കു​പ്പി മാ​റ്റി തെ​ളി​വ് ന​ശി​പ്പി​ച്ചു എ​ന്ന കേ​സ് മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​തെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇരുവരും ആവശ്യപ്പെട്ടു.

പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെയാണ് കാമുകി ഗ്രീഷ്മ വിഷം കൊടുത്ത്​ കൊലപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽവെച്ചാണ് കഷായം നൽകിയത്. ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. വിചാരണവേളയിൽ സംഭവം നടന്നത്​ തമിഴ്​നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന്​ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ, കേസ്​ അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും ഷാരോണിന്‍റെ മൊഴി രേഖപ്പെടുത്തിയതുമെല്ലാം കേരള പൊലീസാണ്​. ആ സാഹചര്യത്തിൽ കേരള പൊലീസ്​ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന നിയമോപ​ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനം.

കേസ്​ തമിഴ്​നാട്​ പൊലീസിന്​ കൈമാറണമെന്നായിരുന്നു ആദ്യ നിയമോപദേശം. അതിന്‍റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ്​ ജനറൽ, ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷൻ എന്നിവരുടെ അഭിപ്രായം പൊലീസ്​ തേടി. ​അന്വേഷണം തമിഴ്​നാട്​ പൊലീസിനെ ഏൽപിക്കരുതെന്ന ആവശ്യവുമായി ഷാരോണിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bail pleaGreeshmaSharon Murder Case
News Summary - Sharon murder: Bail pleas of Greeshma's mother and uncle adjourned for judgment
Next Story