ശംഖുംമുഖം: തിരുവനന്തപുരത്തുനിന്ന് ചെവ്വാഴ്ച്ച ഉച്ചക്ക് 1.40ന് യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോകണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി.
യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് വിമാനത്താവളത്തില്‍ പ്രവേശിച്ചശേഷം സമയം കഴിഞ്ഞിട്ടും എമിേഗ്രഷന് പരിശോധന തുടങ്ങാതായതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വിമാനം ഷാര്‍ജയില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡിങ് ക്ലിയറന്‍സ് കിട്ടാത്തത് കാരണമാണ് വൈകുന്നതെന്ന് അധികൃതർ അറിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചതോടെ എമിേഗ്രഷന് പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകീട്ട് നാലോടെ വിമാനം യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നു.