Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാര്‍ജ വിമാനം...

ഷാര്‍ജ വിമാനം പുറപ്പെടാൻ വൈകുന്നു; തിരുവനന്തപുരം വിമാനത്താവളത്തില്‍ 250 ഓളം യാത്രക്കാർ കുടുങ്ങി

text_fields
bookmark_border
trivandrum airport
cancel

തിരുവനന്തപുരം: ഷാര്‍ജ വിമാനം പുറപ്പെടാൻ വൈകുന്നത്​ മൂലം 250 ഓളം യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഏഴരക്ക് പുറപ്പെടേണ്ട എയര്‍ അറേബ്യ ജി 9442 ഷാര്‍ജ വിമാനമാണ് വൈകുന്നത്.

സാങ്കേതിക തകരാറെന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​. കോവിഡ് മാനദണ്ഡപ്രകാരം ആറര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശപ്രകാ​രം ഉച്ചക്ക് ഒരുമണിക്ക് വിമാനത്താവളത്തിലെത്തിയതാണ്​ യാത്രക്കാർ. മണിക്കൂറുകൾ വൈകിയിട്ടും യാത്രക്കാർക്ക്​ ഭക്ഷണം ഉൾപ്പയെുള്ളവ ലഭിച്ചിട്ടില്ലെന്ന്​ പരാതി ഉയർന്നിട്ടുണ്ട്​.

സാങ്കേതിക തകരാര്‍ എന്ന കാരണം മാത്രമാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറിനകം തകരാര്‍ പരിഹരിക്കാമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ നാല്​മണിക്കൂർ കഴിഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന്​ യാത്രക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightThiruvananthapuram international airport
News Summary - Sharjah flight delayed at Thiruvananthapuram airport
Next Story