
നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടൽ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി നവ്യ നായര്‍
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതികരണവുമായി നടി നവ്യ നായര്‍. കൊച്ചിയിലെ യുവം പരിപാടിയിലാണ് നടി മോദിക്കൊപ്പം വേദിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഒറ്റവരി കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം’ എന്നാണ് നവ്യ കുറിച്ചത്. ‘യുവം 2023’ പരിപാടിയില്‍ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുത്തിരുന്നു. നടി അപര്‍ണ ബാലമുരളി, ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം നവ്യയും പരിപാടിയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ നവ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവ്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന മട്ടിലായിരുന്നു കമന്‍റുകള്‍.
മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രശംസാവാചകങ്ങള്‍ പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. നവ്യയുടെ അഭിപ്രായമെന്ന നിലയില്‍ ഒരു വ്യാജവാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പ്രചരിച്ചിരുന്നു. അപര്‍ണയെപ്പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും ഇടത് രാഷ്ട്രീയം എന്നായിരുന്നു ഇതിലെ തലക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
