Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം മുൻ എസ്.പി പ്രതി ഷാനു ചാക്കോയുടെ ബന്ധുവെന്ന്

text_fields
bookmark_border
കോട്ടയം മുൻ എസ്.പി പ്രതി ഷാനു ചാക്കോയുടെ ബന്ധുവെന്ന്
cancel

കോട്ടയം: കെ​വി​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ ഷാനു ചാക്കോ കോട്ടയം മുൻ എസ്.പി മുഹമ്മദ് റഫീഖിന്‍റെ ബന്ധുവെന്ന് റിപ്പോർട്ട്. ഷാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ബന്ധുവാണ് എസ്.പി. കേസിൽ അറസ്റ്റിലായ എസ്.ഐ ബിജുവിന്‍റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. അതേസമയം, ബന്ധുവാണെന്ന ആരോപണം മുൻ എസ്.പി നിഷേധിച്ചു. 

കെവിനെ കാണാതായ സംഭവത്തിൽ മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേ തുടർന്ന് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shanu Chacko is Relative of Kottayam-Kerala News
Next Story