ശങ്കര്‍ റെഡ്ഡിയുടെ നിയമനം ചട്ടം ലംഘിച്ച് –വിജിലന്‍സ്
text_fieldsതിരുവനന്തപുരം: എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതും വിജിലന്‍സ് ഡയറക്ടറാക്കിയതും ചട്ടം ലംഘിച്ചെന്ന് വിജിലന്‍സ്. നിയനം സംബന്ധിച്ച് നടത്തിയ ത്വരിതപരിശോധനക്കൊടുവില്‍, ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സ്ഥാനക്കയറ്റം പുന$പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍, ചട്ടവിരുദ്ധമായി മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമനം പുന$പരിശോധിക്കേണ്ടതില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശങ്കര്‍ റെഡ്ഡിയുള്‍പ്പെടെ 1986ലെ ഐ.പി.എസ് ബാച്ചുകാരായ അഞ്ചുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ചാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്. നാലു എ.ഡി.ജി.പിമാരെ ഡി.ജി.പിയാക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും നിരസിച്ചിരുന്നു. ഇതു മറച്ചുവെച്ചാണ് ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ നാലു പേരെ ഡി.ജി.പിമാരാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് ആഭ്യന്തര സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയെങ്കിലും അവഗണിക്കപ്പെട്ടു.
നിലവില്‍ നാല് ഡി.ജി.പിമാരുണ്ടായിരുന്നിട്ടും പുതുതായി നിയമിച്ച ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു.
അനുവദനീയമായ തസ്തികയെക്കാളും കൂടുതല്‍ പേര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ജൂനിയറായ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
അതിനുപുറമേ, മുതിര്‍ന്ന ഉദ്യോഗസ്ഥരെ അപ്രധാനമായ തസ്തികയിലേക്ക് നിയമിച്ചതായും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഈ നിയമന നീക്കത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് പുറമേ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും എതിര്‍ത്തിരുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തോട് ജിജി തോംസണ്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഈ മൊഴികൂടി പരിഗണിച്ചാണ് വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് തയാറാക്കിയത്. മന്ത്രിസഭ യോഗം എടുത്ത തീരുമാനമായതിനാല്‍ ചട്ടവിരുദ്ധമെങ്കിലും അഴിമതി നിരോധന നിയമത്തിന്‍െറ പരിധിയില്‍ വരില്ളെന്നാണ് വിജിലന്‍സിന്‍െറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
