Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാ​നി​മോ​ൾ ഉ​സ്മാ​ൻ...

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.എൽ.എയുടെ ഓഫിസ് ഒരുദിനം ഒരു പഞ്ചായത്തിൽ

text_fields
bookmark_border
ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.എൽ.എയുടെ ഓഫിസ് ഒരുദിനം ഒരു പഞ്ചായത്തിൽ
cancel
camera_alt

വ​ടു​ത​ല ജ​മാ​അ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.​എ​ൽ.​എ​യു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി

വ​ടു​ത​ല: കോ​വി​ഡ്​ കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട്​ ക​ണ​ക്കാ​ക്കി എം.​എ​ൽ.​എ ഓ​ഫി​സ് ഒ​രു ദി​നം ഒ​രു പ​ഞ്ചാ​യ​ത്തി​ൽ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തു​റ​വൂ​ർ പാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ ഷാ​നി​മോ​ൾ ഉ​സ്മാ​െൻറ ഓ​ഫി​സ് ചൊ​വ്വാ​ഴ്ച അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വ​ടു​ത​ല ജ​മാ​അ​ത്ത് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. തെ​ർ​മ​ൽ സ്കാ​ന​ർ, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചും സ​മൂ​ഹ അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

255ഓ​ളം ആ​ളു​ക​ൾ ചി​കി​ത്സ സ​ഹാ​യം, ബി.​പി.​എ​ൽ കാ​ർ​ഡ്, ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം, റോ​ഡു​ക​ൾ, ന​ട​പ്പാ​ത​ക​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ഓ​ഫി​സി​ൽ എ​ത്തി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ക​ത്തു​ക​ളും നേ​രി​ട്ട് ന​ൽ​കി​യും ഓ​ഫി​സു​ക​ളി​ലെ മേ​ല​ധി​കാ​രി​ക​ളെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ ദി​വ​സം ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usman
News Summary - Shanimol Usman MLA's office in panchayat for one day
Next Story