Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒടുവിൽ ഷാനിമോൾ...

ഒടുവിൽ ഷാനിമോൾ...

text_fields
bookmark_border
Shanimol-Osman
cancel

അരൂർ: സംസ്ഥാനത്ത്​ അഞ്ച്​ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്​ രണ്ട്​ സിറ്റിങ്​ സീറ്റ ുകൾ നഷ്​ടപ്പെട്ടപ്പോൾ അരൂരിൽ ഷാനിമോൾ ഉസ്​മാനിലൂടെ കോൺഗ്രസ്​ മണ്ഡലം തിരിച്ചു പിടിച്ചു. മത്സരിച്ച തെര​െഞ്ഞ ടുപ്പുകളിലെല്ലാം പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഷാനിമോൾ 54 വർഷങ്ങളുടെ ഇടത്​ ആധിപത്യം തകർത്തുകൊണ്ടാണ്​ അരൂരിൽ മറുപടി നൽകിയത്​. അരൂർ എം.എൽ.എ ആയിരുന്ന എ.എം ആരിഫ്​ ലോക്​സഭയിലേക്ക്​ വിജയിച്ച സാഹചര്യത്തിലാണ്​ മണ്ഡലത്തിൽ ഉപതെ രഞ്ഞെടുപ്പ്​ നടന്നത്​.

ത​​​​​െൻറ രാഷ്​ട്രീയ ജീവിതത്തിലെ നാലാം അങ്കത്തിലാണ് ഷാനിമോളുടെ അപ്രതീക്ഷിത വിജയ ം.​ മുമ്പ്​ ഒറ്റപ്പാലം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ നിന്ന്​ നിയമസഭയിലേക്ക്​ മത്സരിച്ചെങ്കിലും പരാജയമായിരുന്നു. ആ ലപ്പുഴ ലോക്​സഭാ മണ്ഡലത്തിൽനിന്ന്​ എ.എം. ആരിഫിനെതിരെ മത്സരിച്ചപ്പോഴും ഷാനിമോൾ നേരിയ ​േവാട്ടിന്​ പരാജയപ്പെട്ടിരുന്നു. സി.പി.എമ്മിലെ മനു.സി പുളിക്കലിനെ​ പാരാജയപ്പെടുത്തിയാണ്​ ഇത്തവണ​ ഷാനിമോൾ വിജയചരിത്രം കുറിച്ചത്​​​.

38519 വോട്ടി​​​​​െൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ എ.എം. ആരിഫ്​ വിജയിച്ച മണ്ഡലത്തിലാണ് ജനം ഇത്തവണ ഷാനിമോൾ ഉസ്​മാന്​ അനുകൂലമായി വിധിയെഴുതിയത്​. ബി.ജെ.പി സ്ഥാനാർഥി അഡ്വ. പ്രകാശ്​ ബാബു ഏറെ പിന്നിലാണ്​. 2016ൽ എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ്​ സ്ഥാനാർഥി​ ടി. അനിയപ്പൻ 27000ത്തിൽ പരം വോട്ടുകൾ നേടിയ മണ്ഡലത്തിൽ 10000 ലേറെ വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക്​ നഷ്​ടമായി.

1957- 60, 1960-65 വർഷങ്ങളിൽ കോൺഗ്രസിലെ പി.എസ്​. കാർത്തികേയനാണ്​ അരൂരിനെ പ്രതിനിധീകരിച്ചത്​. പിന്നീട്​ 1967ലും 1970ലും കെ.ആർ ഗൗരിയമ്മ (സി.പി.എം)യും 1977 ൽ പി.എസ്​. ശ്രീനിവാസനും (സി.പി.ഐ) മണ്ഡലത്തിൽ നിന്ന്​ ജയിച്ചു കയറി. 1980, 1982, 1987, 1991 വരെ തുടർച്ചയായ നാലു തവണ സി.പി.എമ്മിൻെറ സ്​ഥാനാർത്ഥിയായി ജയിച്ച ഗൗരിയമ്മ 1996 ലും 2001ലും യു.ഡി.എഫിൻെറ ഭാഗമായി ജെ.എസ്​.എസ്​ സ്​ഥാനാർത്ഥിയായി വിജയിച്ച​ു.

2006ൽ നടന്നത്​ അട്ടിമറി വിജയമായിരുന്നു.​ നവാഗതനായ സി.പി.എം സ്ഥാനാർഥി എ.എം. ആരിഫ്​ ഗൗരിയമ്മയെന്ന രാഷ്​ട്രീയ അതികായയെ 4753 വോട്ടി​​​​​െൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിക്കൊണ്ട്​ മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്ന്​ 2011ൽ ഡി.സി.സി പ്രസിഡൻറ്​ എ.എ. ഷുക്കൂറിനെ 16852 വോട്ടിന്​ തറപറ്റിച്ച്​ എ.എം. ആരിഫ്​ മണ്ഡലം നിലനിർത്തി. 2016ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ഹാട്രിക്​ നേടിയാണ്​ എ.എം. ആരിഫ് അരൂർ മണ്ഡലത്തിൽ സർവ്വാധിപത്യം കുറിച്ചത്​. 38,519ആയിരുന്നു ആരിഫി​​​​​െൻറ ഭൂരിപക്ഷം.

ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മറ്റ്​ യു.ഡി.എഫ്​ സ്ഥാനാർഥികളെല്ലാം ഇടത്​ കോട്ടയിൽ പോല​ും അനായാസം ജയിച്ചു കയറിയപ്പോൾ ഷാനിമോൾ ഉസ്​മാൻ മാത്രമായിരുന്നു പരാജയപ്പെട്ടത്​. യു.ഡി.എഫി​​​​​െൻറ ശക്തി കേന്ദ്രങ്ങളായ കോന്നിയിലും വട്ടിയൂർക്കാവിലും ഇത്തവണ യു.ഡി.എഫ്​ പരാജയം രുചിച്ചപ്പോൾ, ഇടത്​ കോട്ടയിൽ വിജയം വരിച്ചാണ്​ അന്ന്​ അപമാനഭാരത്തോടെ കുനിച്ച ശിരസ്​ ഷാനിമോൾ ഉസ്​മാൻ ഇന്ന്​ ​ഉയർത്തി പിടിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsShanimol OsmanAroor legislative assemblyCongres
News Summary - shanimol osman win from Aroor legislative assembly -kerala news
Next Story