കണ്ടെടുത്തത് മൂന്ന് പായ്ക്കറ്റുകൾ, രണ്ടെണ്ണത്തിൽ ക്രിസ്റ്റൽ തരികൾ; ഷാനിദിന്റെ വയറ്റിൽ കഞ്ചാവും
text_fieldsകോഴിക്കോട്: പൊലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റിൽ നിന്ന് നിന്ന് കഞ്ചാവും കണ്ടെത്തി. മൂന്ന് പായ്ക്കറ്റുകളാണ് വയറ്റിൽ നിന്ന് കണ്ടെടുത്തത്. അതിൽ രണ്ട് പായ്ക്കറ്റുകളിൽ ക്രിസ്റ്റൽ തരികളാണ്. മൂന്നാമത്തേതിൽ ഇല പോലുള്ള വസ്തുവാണ്. ഇതാണ് കഞ്ചാവാണെന്ന് കരുതുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് തുടർനടപടികൾ സ്വീകരിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും. പേരാമ്പ്ര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻഡോസ്കോപി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു.
ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

