Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kv aneesh
cancel
camera_alt

അറസ്റ്റിലായ കെ.വി. അനീഷ്​

Homechevron_rightNewschevron_rightKeralachevron_rightഷാൻ വധം: ആർ.എസ്​.എസ്​...

ഷാൻ വധം: ആർ.എസ്​.എസ്​ ജില്ല പ്രചാരക്​ അറസ്​റ്റിൽ

text_fields
bookmark_border

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​. ഷാന്‍റെ കൊലപാതക കേസിൽ ആർ.എസ്​.എസ്​ ആലുവ ജില്ല പ്രചാരക്​ അറസ്​റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത്​ 13ാംവാർഡിൽ കുറുങ്ങാടത്ത് കെ.വി. അനീഷിനെയാണ്​ (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ​ അറസ്​റ്റ്​ ചെയ്​തത്​.

ഷാനെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്​.എസ്​ നേതാക്കൾക്ക്​ ആലുവയിലെ ആർ.എസ്​.എസ്​ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നൽകിയതിനാണ്​ ഇയാൾ പിടിയിലായത്​. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

ഇതോടെ, ഷാൻ വധക്കേസിൽ അറസ്​റ്റിലായവരുടെ എണ്ണം 15 ആയി. അതേസമയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ്​ നൽകുന്നുണ്ട്​. ഷാൻ, രഞ്​ജിത്ത്​ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്​.

കണ്ണൂരിൽനിന്നുള്ള ആർ.എസ്‌.എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ്​ ഷാ​ന്‍റെ കൊലപാതകം നടന്നുവെ​ന്നതടക്കമുള്ള കാര്യവും പൊലീസ്​ പരിശോധിക്കും. അറസ്​റ്റിലായ ആർ.എസ്​.എസ്​ ജില്ല പ്രചാരകിൽനിന്ന്​ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്​.

കൊലപാതകത്തിൽ നേരിട്ട്​ പ​ങ്കെടുത്തവരെ ക​ണ്ടെത്തുന്നതിനൊപ്പം രാഷ്​ട്രീയ കൊലപാതകത്തി​ന്‍റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും പൊലീസ്​ ആരംഭിച്ചിട്ടുണ്ട്​. കൃത്യത്തിൽ പങ്കെടുത്തവരും ഇവർക്ക്​ സഹായം നൽകിയവരെയും പിടികൂടാൻ പഴുതടച്ച അന്വേഷണമാണ്​ നടത്തുന്നത്​.

ഡിസംബർ 18ന്​ രാത്രി 7.30ന്​​ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിലാണ്​ വീട്ടിലേക്ക്​ സ്കൂട്ടറിൽ പോവുകയായിരുന്ന എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.എസ്​. ഷാനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്​ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്​.

കഴിഞ്ഞ ഫെബ്രുവരിയിൽ വയലാറിൽ ആർ.എസ്‌.എസ്‌ പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ്‌ ഷാനെ വധിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു.

ഷാൻ വധക്കേസിൽ ആദ്യം അറസ്​റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർ.എസ്‌.എസ്‌ കാര്യാലയത്തിൽ ജില്ല പ്രചാരകി​ന്‍റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന്​ ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha murder
News Summary - Shan murder: RSS district pracharak arrested
Next Story