Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാൻവധം: പ്രതികളുടെ...

ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹരജി നാളെ​ പരിഗണിക്കും

text_fields
bookmark_border
shan murder case
cancel
camera_alt

കൊല്ലപ്പെട്ട ഷാ​ന്‍

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അ​ഡ്വ. കെ.എസ്​. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്ക​ണമെന്നാവശ്യപ്പെട്ട്​ പ്രോസിക്യൂഷൻ നൽകിയ ഹരജി ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന്​ ചൊവ്വാഴ്ച പരിഗണിക്കും. ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതികളുടെയും ഹരജിയിൽ പ്രോസിക്യൂഷൻ വാദവും കേൾക്കും.

കേസ്​ പരിഗണിച്ചപ്പോൾ അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ പ്രതികൾക്ക്​​ ജാമ്യം നൽകുന്നതിനെ എതിർത്തില്ല. തുടർന്നാണ്​ കേസിലെ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​, ആറ്​, ഏഴ്​, 10 പ്രതികൾക്ക്​ ജാമ്യംകിട്ടിയത്​. കൊലപാതകക്കുറ്റത്തിൽ ജാമ്യത്തെ എതിർക്കേണ്ട സർക്കാർ അഭിഭാഷകൻ ജാമ്യം കൊടുക്കാമെന്ന്​ പറയുന്നത്​​ അപൂർവമാണെന്നും പ്രതിഭാഗത്തി​ന്​​ വാദംപോലും പറയേണ്ടിവന്നില്ലെന്നും പ്രോസിക്യൂഷൻ ഹരജിയിൽ പറയുന്നു.

ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയായിരുന്ന കെ.വി. ബെന്നിയാണ്​ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്​. ഇത്​ നൽകേണ്ടത്​ ബന്ധപ്പെട്ട സ്​റ്റേഷൻ ഹൗസ്​ ഓഫിസർ (എസ്​.എച്ച്​.ഒ) ആണെന്നും ക്രൈംബ്രാഞ്ച്​​ ഡിവൈ.എസ്​.പിക്ക്​ ഇതിന്​ അധികാരമില്ലെന്നുമാണ്​ പ്രതിഭാഗത്തിന്‍റെ വാദം. 2021ഡിസംബർ 18ന്​ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽനിന്ന്​​ വീട്ടിലേക്ക്​ സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്​ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpibjpshan murder case
News Summary - Shanvadham: Accused's bail plea Will consider tomorrow
Next Story