Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷംസീർ സ്പീക്കറാകും, തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: എം.ബി. രാജേഷ് മന്ത്രിയായതോടെ പുതിയ സ്പീക്കറെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. ഇതിനായി നിയമസഭ തിങ്കളാഴ്ച രാവിലെ 10ന് സമ്മേളിക്കും. സ്പീക്കർ സ്ഥാനത്തേക്ക് എ.എൻ. ഷംസീറിനെയാണ് ഇടതുമുന്നണി തീരുമാനിച്ചത്. എ. അൻവർ സാദത്തിനെ പ്രതിപക്ഷവും മത്സര രംഗത്തിറക്കി. ഇരുവരും പത്രിക നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറാകും സഭ നയിക്കുക. തുടർന്ന്, വോട്ടെടുപ്പ് നടക്കും. സഭയിലെ കക്ഷി നിലയനുസരിച്ച് എ.എൻ. ഷംസീറിന്‍റെ വിജയം ഉറപ്പാണ്. തലശ്ശേരിയിൽ നിന്നുള്ള അംഗമാണ് ഷംസീർ. പുതിയ സ്പീക്കർ സഭയിൽ തന്നെ ചുമതലയേൽക്കും. തിങ്കളാഴ്ച തന്നെ സഭ അനിശ്ചിതകാലത്തേക്ക് പിരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

