Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനാരായണ ഗുരുവിന്ന് പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു; ഗുരു ജയന്തി ദിനത്തിൽ ഷംസീറിന്റെ പോസ്റ്റ്

text_fields
bookmark_border
https://www.madhyamam.com/tags/an-shamseer
cancel
camera_alt

എ.എൻ. ഷംസീർ

"അ​ദ്വൈ​ത​ത്തി​നൊ​ര​ർ​ത്ഥം ന​ൽ​കി​യ
ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്ന്
പു​തു​മ​ടി​ശീ​ല​ക്കാ​രു​ടെ മ​ടി​യി​ൽ
പി​ട​ഞ്ഞു വീ​ണു മ​രി​ക്കു​ന്നു..." -ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവിന്റെ ചിത്രത്തിനൊപ്പം ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ച് സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഗു​രു​വി​ന്‍റെ വി​ശാ​ല​മാ​യ മാ​ന​വി​ക ദ​ർ​ശ​ന​ങ്ങ​ളെ പ​രാ​മ​ർ​ശി​ക്കു​ന്ന ക​വി​താ​രം​ഗ​ങ്ങ​ളാണ് കുറിപ്പിൽ പ​ങ്കു​വെ​ച്ചിട്ടുള്ളത്.

ഷംസീർ മുസ്‍ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും കുറുക്കുവഴികളിലൂടെയാണ് നേതാവായതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ​വെള്ളാപ്പള്ളി നടേശൻ അടുത്തിടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയാണ് ശ്രീനാരായണ ജയന്തി ദിനത്തിലെ ഈ പോസ്റ്റെന്നാണ് വിലയിരുത്തൽ.

ഒരാഴ്ച മുമ്പ്, ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനൊപ്പം "അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ" എന്ന വരികൾ കുറിച്ച് ഷംസീർ വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോ​ഴത്തെ പ്രതികരണം.

എസ്.എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ഷംസീറിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചത്. എന്നാൽ, വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയവർ തിരിച്ചടിച്ചു.

ഷംസീറിനെതിരായ പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത അസഹിഷ്ണുതയാണെന്ന് കെ.കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ വ്യക്തിപരമായി ആക്രമിക്കുന്നത് നീചമാണെന്നും വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ലെന്ന് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മറ്റു നേതാക്കളും വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story