Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എല്‍.എക്ക് ഭീഷണി:...

എം.എല്‍.എക്ക് ഭീഷണി: കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
എം.എല്‍.എക്ക് ഭീഷണി: കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
cancel

തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണിമുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നു ബി.ജെ.പി പ്രവര്‍ത്തകരെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. 
നഗരസഭ കൗണ്‍സിലര്‍ ലിജേഷ്, പ്രവര്‍ത്തകരായ നിജില്‍ദാസ്, ജിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. 
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എയുടെ വീടിന് പൊലീസ് കാവല്‍ ശക്തമാക്കി. അതേസമയം, ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണിയുയര്‍ത്തി പ്രകടനം നടത്തിയ സംഭവത്തില്‍ 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Show Full Article
TAGS:an shamseer 
Next Story