Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിയിൽ ഷുക്കൂർ വധം:...

അരിയിൽ ഷുക്കൂർ വധം: ഷംസീർ​ എം.എൽ.എയെ കസ്​റ്റഡിയിലെടുക്കണം -പി.കെ. ഫിറോസ്​

text_fields
bookmark_border
അരിയിൽ ഷുക്കൂർ വധം: ഷംസീർ​ എം.എൽ.എയെ കസ്​റ്റഡിയിലെടുക്കണം -പി.കെ. ഫിറോസ്​
cancel

മലപ്പുറം: അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട്​ ചാനൽ ചർച്ചക്കിടെ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഡി.വൈ.എഫ്​.​െഎ സംസ്​ഥാന പ്രസിഡൻറും എം.എൽ.എയുമായ എൻ. ഷംസീറിനെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യണമെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ ആവശ്യപ്പെട്ടു. മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകത്തിൽ എം.എൽ.എമാരായ പി. ജയരാജൻ, ടി.വി. രാജേഷ്​ എന്നിവർക്കുള്ള പങ്ക്​ ഷംസീറിനെ ചോദ്യം ചെയ്​താൽ പുറത്തു വരും. ചാനൽ ചർച്ചയുടെ സീഡിയുമായി ഇൗ ആവശ്യ​ം ഉന്നയിച്ച്​ സി.ബി.​െഎയെ സമീപിക്കും. സി.പി.എമ്മിന്​ സംഭവത്തിൽ പങ്കില്ലെന്നും രാഷ്​ട്രീയ ​പ്രേരിതമായ ആരോപണമാണിതെന്നുമായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്​. എന്നാൽ കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലോടെ കൊല നടത്തിയ പ്രതികളെ കുറിച്ച കൃത്യമായ വിവരങ്ങൾ ഷംസീറിന്​ അറിയാമെന്ന്​ വ്യക്​തമായിരിക്കുകയാണ്​. 

കൊല നടത്തുക മാത്രമല്ല, അതേറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സി.പി.എം അനുകരിക്കാൻ തുടങ്ങിയതി​​​െൻറ സൂചന കൂടിയാണിത്​. ആരാച്ചാർ പാർട്ടിയായി മാറിയിരിക്കുകയാണ്​ അവർ. പാർട്ടി നടത്തുന്ന കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ്​ സ്​പെഷൽ ഫണ്ടെന്ന പേരിൽ പണം സ്വരൂപിക്കുന്നത്​. തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന മനോഭാവമാണ്​ കൊലപാതക രാഷ്​ട്രീയത്തിന്​ പിന്നിലെന്നും അതിന്​ പ്രത്യയശാസ്​ത്രമൊന്നുമില്ലെന്നും ഫിറോസ്​ കുറ്റപ്പെടുത്തി. 2012 ഫെബ്രുവരി 20നാണ്​ തളിപ്പറമ്പിനടുത്ത്​ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsariyil shukkoormuslim youth leaguemalayalam newsA.N.Shamseer
News Summary - an shamseer mla -Kerala news
Next Story