Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷംസീർ മുസ്ലിമായത് കൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് -ഇ.പി.ജയരാജൻ

text_fields
bookmark_border
ഷംസീർ മുസ്ലിമായത് കൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് -ഇ.പി.ജയരാജൻ
cancel

കണ്ണൂർ: സ്പീക്കർ എ.എൻ. ഷംസീർ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവർ പ്രകടമാക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ഷംസീർ ഒരു മുസ്ലിമാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. അതിലൂടെ അദ്ദേഹത്തെയും അവരുടെ നേട്ടങ്ങളെയും നിഷ്ക്രിയമാക്കാമെന്നാണ് സംഘ് പരിവാർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന ഷംസീർ പ്രാപ്തനായ ഒരു നിയമജ്ഞൻ എന്നനിലയിൽ തന്നെ പേരെടുക്കാൻ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചയാളാണ്. അദ്ദേഹം ഒരു വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളാണ് ക്ലാസെടുത്തത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അനാചരങ്ങളെയും സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ ഒരുമതവിഭാഗത്തെയും അവഹേളിച്ചിട്ടില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

അതേസമയം, യുവമോർച്ചക്കെതിരായ പി.ജയരാജന്റെ പരാമർശത്തെയും അദ്ദേഹം പ്രതിരോധിച്ചു. ‘പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ട്. യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാ ഇനി അവർ ഉപേക്ഷിക്കുമോ? യുവമോർച്ചക്കാർ ഇങ്ങനെ ആളെക്കൊല്ലാൻ വന്നാൽ ഇനി അവർ മോർച്ചറിയിലാകും എന്ന് പ്രാസഭംഗിയിൽ പറഞ്ഞതാണ് അദ്ദേഹം’ - ഇ.പി ജയരാജൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shamseer is attacking because he is a Muslim - EP Jayarajan
Next Story