ഉപ്പു തിന്നവൻ വെള്ളം കുടിക്കും; ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം -ഷമ്മി തിലകൻ
text_fieldsഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻ ലാൽ മറുപടി പറയുമോയെന്ന് സംശയിക്കുന്നതായും ഷമ്മി തിലകൻ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദീഖ് എന്നിവർക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.
മോഹൻ ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്ന് പണ്ടേ താൻ ചോദിച്ചിട്ടുണ്ട്. ഉപ്പുതിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്നും ഷമ്മി തിലകൻ പറഞ്ഞു.
''ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അത് ആരായാലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചത്. അവരുടെ റിപ്പോർട്ടിൽ അതിനുള്ള തെളിവുകളുണ്ട്. ആ തെളിവുകളനുസരിച്ചേ പവർ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ട് എന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം. വിശ്വാസ വഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചുകളയണം.''-ഷമ്മി തിലകൻ പറഞ്ഞു. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് തോന്നുന്നില്ലെന്നും എന്നാൽ തന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാകാമെന്നും നടൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

