ഷമേജ് വധക്കേസ്: മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsതലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകനും ഒാേട്ടാറിക്ഷ ഡ്രൈവറുമായ ന്യൂ മാഹി പെരിങ്ങാടി ഇൗച്ചിയിലെ യു.സി. ഷമേജിനെ (41) വെട്ടിക്കൊന്ന കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. ന്യൂ മാഹി ചെറുകല്ലായി പുതിയപറമ്പത്ത് ഹൗസിൽ ഷബിന് രവീന്ദ്രന് എന്ന ചിക്കു (27), ചെറുകല്ലായി മലയങ്കര മീത്തൽ വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി (36), പള്ളൂര്‍ നാലുതറയിലെ നടയൻറവിട ഹൗസിൽ ലിജിന്‍ ചന്ദ്രൻ എന്ന ലിച്ചു (27) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, സി.ഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി 11.45ന് വടകരയിലെ ലോഡ്ജ് മുറിയിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കൊലക്ക് ശേഷം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ഇവർ വെള്ളിയാഴ്ചയാണ് വടകരയിലെത്തിയത്. ഇതിനിടയിലാണ് പിടിയിലായത്. പ്രതികളെയുംകൂട്ടി നടത്തിയ അന്വേഷണത്തിൽ ചെറുകല്ലായി കുന്നിന് മുകളിൽനിന്ന് ഒരു കൊടുവാൾ, മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപയോഗിച്ച ബൈക്ക്, ഇവരുടെ വീടുകളിൽനിന്ന് സംഭവം നടക്കുേമ്പാൾ ധരിച്ച വസ്ത്രങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി.
മേയ് ഏഴിന് രാത്രി സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപൊയിൽ ബാബുവിനെ ആർ.എസ്.എസ് സംഘം കൊന്നതിന് പ്രതികാരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ മൂവരും നിരവധി ക്രിമിനൽ േകസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
