Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ ആത്മഹത്യ:...

യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
shameela suicide
cancel

പയ്യന്നൂര്‍: രാമന്തളിയില്‍ രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴിൽ ഷമീല (26) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്​റ്റ്​ ചെയ്തത്. ഷമീല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കൾ നൽകിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിൽ ഭർത്താവി​െൻറ പീഡനം മൂലമാണെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതിൽനിന്ന്​ റഷീദ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായി വിവരം ലഭിച്ചു. ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലത്തു നിന്ന്​ യുവതി എഴുതിയ കത്ത് കണ്ടെത്തി. കത്തിൽ ഷമീല താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്തുവന്ന ഭര്‍ത്താവ് റഷീദി​െൻറ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച് ബന്ധു ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതോടെ പൊലീസ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി അറസ്​റ്റിലേക്കെത്തുകയായിരുന്നു. ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്​റ്റ്​ ചെയ്തത്. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസ്സുമുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. വിദേശത്തായിരുന്ന റഷീദ് സമീപ കാലത്ത് നാട്ടിലെത്തിയതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shameela suicide case
News Summary - shameela suicide case; Husband arrested
Next Story