Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാൻസ്​ വുമൺ...

ട്രാൻസ്​ വുമൺ കൊല്ലപ്പെട്ട സംഭവം:ഒരാൾ കസ്​റ്റഡിയിലെന്ന്​ സൂചന

text_fields
bookmark_border
ട്രാൻസ്​ വുമൺ കൊല്ലപ്പെട്ട സംഭവം:ഒരാൾ കസ്​റ്റഡിയിലെന്ന്​ സൂചന
cancel

കോഴിക്കോട്​: നഗരത്തിൽ ട്രാൻസ്​ വുമൺ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തതായി സൂചന. ക ണ്ണൂർ ആലക്കോട്​ സ്വദേശി ശാലു​ (35) മരിച്ച സംഭവത്തിലാണ്​ പ്രതിയെന്ന്​ സംശയിക്കുന്ന നഗരവാസിയായ ആളെ പൊലീസ്​ കസ് ​റ്റഡിയിലെടുത്തത്​.

ശാലുവി​​​െൻറ മൃതദേഹം കിടന്ന ഇടവഴിക്ക്​ ​തൊട്ടടുത്തെ സ്​ഥാപനത്തിലെ സി.സി.ടി.വി കാമറ യിൽ പതിഞ്ഞയാളെയാണ്​ ​കസ്​റ്റഡിയിലെടുത്തത്​. എന്നാൽ, പൊലീസ്​ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. കൊലനടന്നെന്ന ്​ സംശയിക്കുന്നതിനുതൊട്ടുമുമ്പായി സി.സി.ടി.വിയിൽ പതിഞ്ഞ മറ്റുള്ളവരെയും പൊലീസ്​ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ ്ട്​.

ഇവരിൽ നിന്നടക്കം മൊഴിയെടുത്തശേഷമായിരിക്കും അറസ്​റ്റുൾപ്പെടെയുള്ള നടപടിക​ളിലേക്ക്​ പൊലീസ്​ നീങ്ങുക. മാവൂർ റോഡിനുസമീപം യു.കെ.എസ്​ റോഡിലെ സ്വകാര്യ കെട്ടിടത്തിന്​ സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ കഴുത്തിൽ സാരിചുറ്റി മുറുക്കിയ ​നിലയിലായിരുന്നു മൃതദേഹം. അതിനാൽതന്നെ ​െകാലയിൽ കൂടുതൽപേർക്ക്​ ​പങ്കുണ്ടെന്നാണ്​ സൂചന.

ശാലുവി​​​െൻറ ആന്തരികാവയവങ്ങൾ വിദഗ്​ധ പരിശോനക്കയച്ചിട്ടുണ്ടെന്നും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പരിശോധിച്ചശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും പ്രതികൾ ഉടൻ അറസ്​റ്റിലാവുമെന്നുമാണ്​ കേസന്വേഷിക്കുന്ന നടക്കാവ്​ ​െപാലീസ്​ പറയുന്നത്​.

പോസ്​റ്റ്​മോർട്ടത്തിനുശേഷം തിങ്കളാഴ്​ച ​മെഡിക്കൽ കോളജ്​ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടോടെ സാമൂഹിക നീതിവകുപ്പി​​​െൻറ പുതിയറയിലെ എ​​​െൻറ കൂടിന്​ മുന്നിലെത്തിച്ച്​ ഒരുമണിക്കൂറോളം പൊതുദർശനത്തിനുവെച്ചു. ട്രാൻസ്​ സമൂഹം ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. ശാലുവി​​​െൻറ മൈസൂരുവിലെ ഗു​രു (ട്രാൻസ്​ അമ്മ) അരുന്ധതി ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. തുടർന്ന്​ മൂന്നോടെ മൃതദേഹം വെസ്​റ്റ്​ഹിൽ ശ്​മശാനത്തിൽ ആചാരപ്രകാരം മറവുചെയ്​തു.


ട്രാൻസ് വുമൺ കൊല: സമഗ്രാന്വേഷണം വേണം -ഡി.വൈ.എഫ്.ഐ
കോഴിക്കോട്: നഗരത്തിൽ ട്രാൻസ് വുമൺ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡറുകൾ​െക്കതിരെ നടക്കുന്ന അക്രമങ്ങൾ ഗൗരവകരവും ട്രാൻസ് ജെൻഡറുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് സമൂഹത്തി​‍​​െൻറ കടമയുമാണ്.

അവരെ പൊതു സമൂഹത്തിൽനിന്ന്​ അകറ്റിനിർത്തുന്ന പ്രവണത അപലപനീയമാണ്. ട്രാൻസ്ജെൻഡർ സമൂഹത്തി​​​െൻറ സുരക്ഷ ഉറപ്പാക്കാൻ പൊലീസി​​​െൻറ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ല പ്രസിഡൻറ്​ വി. വസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നിഖിൽ, ട്രഷറർ എൽ.ജി. ലിജീഷ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala online newsshalutrans women murderMalayalam News
News Summary - shalu trans women murder- kerala news
Next Story