റീ പോളിങ്ങിനു വഴിവെച്ച ഷാലറ്റിന്‍റെ വീടിനു നേരേ ബോംബേറ്
text_fieldsകണ്ണൂർ: പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെയും വോട്ടറുടെയും വീടുകൾക്ക് നേരെ ബോംബേറ്. റീപോളിംങ് നടന്ന പ ിലാത്തറ പത്തൊൻപതാം നമ്പർ ബൂത്തിലെ ഏജന്റ് വി.ടി.വി.പത്മനാഭന്‍റെ വീടിനു നേരെയും വോട്ട് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ട ഷാലറ്റിന്‍റെ വിടിനു നേരേയുമാണ് ബോംബേറ് ഉണ്ടായത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. ബോംബേറിൽ പത്മനാഭന്‍റെ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഷാലറ്റിന്റെ വീടിന്റെ മുറ്റത്താണ് ബോംബ് വീണ് പൊട്ടിയത്.
തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ തന്‍റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാർത്തയായിരുന്നു. ഇത് റീ പോളിങിനും കാരണമായി. ഇന്നലെ വോട്ട് ചെയ്തശേഷം മടങ്ങവേ സി.പി.എം പ്രവർത്തകർ ഇവർക്കെതിരെ ബഹളം വച്ചിരുന്നു.
വോട്ടെടുപ്പ് ദിനമായ 23ന് വൈകീട്ടാണ് പിലാത്തറ സി.എം നഗറിലെ വീട്ടമ്മയായ ഷാലറ്റ് വോട്ട് ചെയ്യാനെത്തിയത്. അരമണിക്കൂർ വരിനിന്നശേഷമാണ് ബൂത്തിൽ കയറിപ്പറ്റിയത്. തിരിച്ചറിയൽ കാർഡും ബി.എൽ.ഒ നൽകിയ സ്ലിപ്പും കൊടുത്തപ്പോൾ നിങ്ങളുടെ വോട്ടു ചെയ്തു എന്നായിരുന്നു പോളിങ് ഓഫിസറുടെ മറുപടി. മഷിപുരട്ടാത്ത കൈവിരൽ കാണിച്ചപ്പോൾ പരിശോധിക്കട്ടെ എന്നറിയിച്ച് ഇരിക്കാൻ പറഞ്ഞു.
ഷാലറ്റ് ഏറെനേരം ബൂത്തിൽ ഇരുന്നു. ഈ സമയത്തുതന്നെയാണ് വിവാദമായ കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങളും നടക്കുന്നത്. വെബ് കാമറയിൽ ഷാലറ്റ് ഇരിക്കുന്ന ദൃശ്യവും കാണാം. ഏറെനേരമായിട്ടും വിളിക്കാത്തതിനാൽ ഷാലറ്റ് വീണ്ടും വോട്ടുചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, രേഖകളിൽ വോട്ടുചെയ്തതായി രേഖപ്പെടുത്തിയതിനാൽ രണ്ടാമതൊരു വോട്ട് ഈ നമ്പറിൽ അനുവദനീയമല്ലെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
