Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാജി എൻ. കരുൺ വീണ്ടും പു.ക.സ പ്രസിഡന്റ്, ഡോ. കെ.പി. മോഹനൻ ജന. സെക്രട്ടറി

text_fields
bookmark_border
ഷാജി എൻ. കരുൺ വീണ്ടും പു.ക.സ പ്രസിഡന്റ്, ഡോ. കെ.പി. മോഹനൻ ജന. സെക്രട്ടറി
cancel
camera_alt

 ഷാജി എൻ. കരുൺ, ഡോ. കെ.പി. മോഹനൻ

കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി ഷാജി എൻ. കരുണിനെ വീണ്ടും തെരഞ്ഞെടുത്തു. ഡോ. കെ.പി. മോഹനൻ ആണ് പുതിയ ജനറൽ സെക്രട്ടറി. എം.കെ. മനോഹരൻ സംഘടന സെക്രട്ടറിയും ടി.ആർ. അജയൻ ട്രഷററുമാണ്. കണ്ണൂരിൽ നടന്ന പു.ക.സയുടെ 13ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികൾ: പ്രഫ. വി.എൻ. മുരളി, പ്രഫ. എം.എം. നാരായണൻ, അശോകൻ ചരുവിൽ, കെ.ഇ.എൻ, കമൽ, ടി.ഡി. രാമകൃഷ്ണൻ, പി.ആർ. പുഷ്പാവതി, ഇ.പി. രാജഗോപാലൻ, ഡോ.കെ.കെ. സുലേഖ, അഡ്വ. ഡി. സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ഡോ. സി. രാവുണ്ണി, പി.എൻ. സരസമ്മ, എ. ഗോകുലേന്ദ്രൻ, സുജ സൂസൻ ജോർജ്, ജോഷി ഡോൺ ബോസ്കോ, നാരായണൻ കാവുമ്പായി, ഡോ. എം.എ. സിദ്ദിഖ്, വി.എസ്. ബിന്ദു, ജി.പി. രാമചന്ദ്രൻ, ഡോ. മിനി പ്രസാദ്, ബഷീർ ചുങ്കത്തറ, ഡോ. ജിനേഷ് കുമാർ എരമം (സെക്രട്ടറിമാർ). 147 പേരടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി. സംസ്ഥാന ജനറൽ കൗൺസിലിൽ 370 അംഗങ്ങളുണ്ട്.

സംസ്ഥാന കൗൺസിലിലെ പ്രമുഖർ: ടി. പത്മനാഭൻ, കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, പ്രഫ. എം.കെ. സാനു, ബാലചന്ദ്രൻ ചുള്ളിക്കാട്, കലാമണ്ഡലം ഗോപി, വിജയലക്ഷ്മി, സത്യൻ അന്തിക്കാട്, ആഷിക് അബു, നിലമ്പൂർ ആയിഷ, ആർ. രാജശ്രീ, സുഭാഷ്ചന്ദ്രൻ, സുനിൽ പി. ഇളയിടം, ബെന്യാമിൻ, മട്ടന്നൂർ ശങ്കരൻകുട്ടി, കെ.പി.രാമനുണ്ണി, ബിജിബാൽ, ഡോ. നീന പ്രസാദ്, ഇന്ദ്രൻസ്, മധുപാൽ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ, അമൽ, ഷീജ വക്കം, പി.എൻ. ഗോപീ കൃഷ്ണൻ, എസ്.ഹരീഷ്, അയ്മനം ജോൺ, എബി എൻ. ജോസഫ്, മൃദുൽ വി.എം, അഖിൽ പി. ധർമജൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shaji N Karun is again the president of Purogamana Kala Sahitya Sangham
Next Story