കൃഷി ജീവിതമാക്കി ഷാജിയും കുടുംബവും; പുരയിടത്തില്‍ ഇനി വിളവെടുപ്പിെൻറ കാലം
text_fieldsകാഞ്ഞിരപ്പള്ളി: കൃഷി ജീവിതമാക്കിയ വലിയകുന്നത്ത് ഷാജി-സുഫാന കുടുംബത്തിനിപ്പോൾ വിളവെടുപ്പിെൻറ കാലമാണ്. 26ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയുടെ പിന്നിലുള്ള കാരിക്കുളം റോഡിലെ രണ്ടര ഏക്കര്‍ സ്ഥലത്തെ പഴയ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി റീപ്ലാൻറ് നടത്തി ഇടനിലകൃഷിയായി കപ്പയും വാഴയും ചേമ്പും ചേനയും കാച്ചിലും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുകയായിരുന്നു. പച്ചക്കറികൃഷിയുടെ വരുമാനത്തിൽ ഒരുവിഹിതം ഉപയോഗിച്ച് എല്ലാ രണ്ടാം ശനിയാഴ്ചയും ‘വിശക്കുന്ന വയറിന് ഒരുപൊതി ആഹാരം’ പേരില്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉച്ചഭക്ഷണം തയാറാക്കി ഷാജിയും കുടുംബാംഗങ്ങളും നല്‍കുന്നുണ്ട്.
വഴിയോരങ്ങളിലുള്ള നിര്ധനരായവര്ക്കും ഭക്ഷണപ്പൊതികള്‍ നല്‍കും. ശരാശരി 750 ലേറെ ഇലച്ചോറുപൊതികളാണ് എല്ലാ രണ്ടാം ശനിയാഴ്ചയും വിതരണം ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിെൻറ സമൂഹ അടുക്കളയിൽ ചോറ് പൊതിയാനുള്ള വാഴയില ശേഖരിച്ചതും ഷാജിയുടെ വാഴത്തോട്ടത്തില്നിന്നുമാണ്. കറിവേപ്പിന് തൈകള്‍ കൂടുകളിലാക്കി ആവശ്യമുള്ളവര്‍ക്ക് നല്കി. മാതാപിതാക്കളായ വലിയകുന്നത്ത് വി.പി. അബ്ദുല്‍ സലാമും ജമീലയും പകര്‍ന്നുനല്‍കിയ കൃഷിപ്രേമം പിന്തുടരുന്ന വി.എ. ഷാജിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ട്.
പാറത്തോട് കൃഷിഭവെൻറ മികച്ച കര്‍ഷകനുള്ള അവാര്‍ഡും തേടിയെത്തി. കര്‍ഷകഭൂമി എന്ന േഫസ്ബുക്ക് കൂട്ടായ്മയിലൂടെ സംശയങ്ങൾക്ക് ഉത്തരവും നൽകുന്നു. കാഞ്ഞിരപ്പള്ളി ടൗണില്‍ എസ് ആൻഡ് എസ് സ്പെയര്‍പാര്‍ട്സ് സ്ഥാപനം നടത്തുന്ന ഇദ്ദേഹവും ഭാര്യയും ഇതിനിടെ സമയം കണ്ടെത്തിയാണ് കൃഷി പരിപാലിക്കുന്നത്. മക്കളായ അസ്ലം ഷാജിയും ആസിഫ് ഷാജിയും പഠനത്തോടൊപ്പം മാതാപിതാക്കളെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
