'തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ മുസ്‌ലിയാരെ മതം നോക്കി ലീഗുകാർ ജയിപ്പിച്ചു'; കെ.കെ. രാഗേഷിന്റെ വർഗീയ ആരോപണത്തിന് മറുപടിയുമായി ഷജീർ ഇക്ബാൽ
text_fieldsഷജീർ ഇക്ബാൽ, കെ.കെ. രാഗേഷ്
കണ്ണൂർ: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ വർഗ്ഗീയ ആരോപണങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ. 'ലീഗുകാർ മതം നോക്കിയും പള്ളി നോക്കിയും വോട്ട് ചെയ്തതിനാലാണ് എൽ.ഡി.എഫ് തോറ്റതെന്ന' രാഗേഷിന്റെ ആരോപണത്തിൽ 'സ്വന്തം വാർഡ് മുതൽ പഞ്ചായത്തും മണ്ഡലവും ജില്ലയും ഉൾപ്പെടെ യു.ഡി.എഫിന്റെ കയ്യിൽ തന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് കെ.കെ.രാഗേഷ്' എന്നാണ് ഷജീർ ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
''ലീഗുകാർ മതം നോക്കിയും പള്ളി
നോക്കിയും വോട്ട് ചെയ്തതിനാലാണ്
LDF തോറ്റതെന്ന്''.. സ്വന്തം വാർഡ് മുതൽ
പഞ്ചായത്തും മണ്ഡലവും ജില്ലയും ഉൾപ്പെടെ UDF-ൻറെ കയ്യിൽ തന്ന CPM കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.
നമുക്ക് നോക്കാം...
പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ സാഹിബിനെ വെള്ളൂർ ജുമാഅത്ത്
പള്ളി നോക്കി ലീഗുകാർ ജയിപ്പിച്ചു.
തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദൻ മുസ്ല്യാരെ
മതം നോക്കി ലീഗുകാർ ജയിപ്പിച്ചു.
ഇരിക്കൂറിൽ ജനാബ് സജീവ് ജോസഫിനെ നിലാമുറ്റം പള്ളി നോക്കി ലീഗുകാർ ജയിപ്പിച്ചു.
പേരാവൂരിൽ അഡ്വഃ സണ്ണി ജോസഫ് സാഹിബിനെ മതം നോക്കി ലീഗുകാർ ജയിപ്പിച്ചു.
കണ്ണൂരിൽ ജനാബ് ടി.എ.മോഹനൻ തങ്ങളെ സിറ്റിയിലെ ജുമുഅത്ത് പള്ളി നോക്കി ലീഗുകാർ ജയിപ്പിച്ചു.
ഇതൊന്നും പോരാഞ്ഞിട്ട് അഴീക്കോട് അഡ്വഃ അബ്ദുൽ കരീം ചേലേരിയെ ജയിപ്പിക്കാതെ; മുസ്ലിമായ കെ.വി. സുമേഷിനെ മതം നോക്കി വോട്ട് ചെയ്തു വിജയിപ്പിച്ചു.
ഇതൊന്നും പറഞ്ഞിട്ട് മനസ്സിലാവുന്നില്ലെങ്കിൽ തൊട്ടപ്പുറത്ത് തൃക്കരിപ്പൂരിൽ മാപ്പിളയായ സന്ദീപ് വാര്യർ സാഹിബിനെ ലീഗുകാർ മതംനോക്കി വോട്ട് ചെയ്തു ജയിപ്പിച്ചു. എതിർ സ്ഥാനാർഥി വി.പി.പി. മുസ്തഫ മുസ്ലിമല്ലാത്തതു കൊണ്ട് ലീഗുകാർ വോട്ട് ചെയ്തില്ല.!
വാൽക്കഷ്ണംഃ
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.
ഇവര് നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല... നന്നായി.!!
അതേസമയം, ഇടതുപക്ഷം ശക്തമായി നിൽക്കുന്നിടങ്ങളിൽ യു.ഡി.എഫിനെ വിജയിപ്പിക്കാനും, യു.ഡി.എഫ് തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർക്ക് ‘താമരത്താങ്ങ്’ നൽകാനും ബി.ജെ.പി തയ്യാറായി. ബി.ജെ.പി മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചത് അവരുടെ മിടുക്കുകൊണ്ടല്ല, മറിച്ച് കോൺഗ്രസ് വോട്ട് മറിച്ചുനൽകിയതുകൊണ്ടാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടെന്ന പ്രചരണം കോൺഗ്രസിന്റെ വോട്ട് മറിക്കൽ തന്ത്രം ഒളിച്ചുവെക്കാനായിരുന്നു.
തൃശൂരിൽ ഇടതുപക്ഷത്തിന് പതിനായിരത്തിലധികം വോട്ട് വർധിച്ചപ്പോൾ കോൺഗ്രസിന് എൺപതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കോൺഗ്രസിന്റെ ഈ വോട്ടുകളാണ് നേരെ ബി.ജെ.പിക്ക് പോയതെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണം മറച്ചുവെച്ച് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

