മറുനാടൻ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനം; ആക്രമിച്ചത് വാഹനത്തിൽ പിന്തുടർന്ന മൂന്നംഗ സംഘം
text_fieldsതൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം.
തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്. മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിനേറ്റ പരിക്ക് ഗുരുതരമല്ല.
വൈകിട്ട് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ മൂന്നംഗ സംഘം കാറിൽ പിന്തുടരുകയായിരുന്നു. വാഹനം തടഞ്ഞു നിർത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഷാജൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. വിശദ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

