ഷാജൻ സ്കറിയയെ മർദിച്ച സംഭവം: അഞ്ച് പേർക്കെതിരെ കേസ്
text_fieldsഷാജൻ സ്കറിയ
തൊടുപുഴ: മറുനാടൻ മലയാളി പോർട്ടൽ ഉടമ ഷാജൻ സ്കറിയയെ മർദിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ഷാജന്റെ മൊഴി രേഖപ്പെടുത്തിയശേഷം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഥാർ വാഹനത്തിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരിലൊരാൾ ഡി.വൈ.എഫ്.ഐ മുൻ ഭാരവാഹിയാണ്. പ്രതികളിലൊരാളുടെ അടുത്ത ബന്ധുവിന്റെ മരണത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകിയതിലുളള തർക്കമാണ് മർദനകാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഷാജൻ സ്കറിയ തൊടുപുഴയിലെത്തിയത്. മൂലമറ്റത്തേക്ക് സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

