Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹരജി ചൊവ്വാഴ്ച പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: മതസ്‌പർധ വളർത്തുന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന നിലമ്പൂർ സ്വദേശിയുടെ പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റടക്കം നടപടികൾ ചൊവ്വാഴ്ച വരെ ഹൈകോടതി തടഞ്ഞു.
മലപ്പുറം നിലമ്പൂർ സ്വദേശിയും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ സ്‌കറിയ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് അറസ്റ്റും അതുവരെ തടഞ്ഞത്. അതേസമയം, ഷാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

