ഷാജ് കിരൺ കൊച്ചിയിലെത്തി; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
text_fieldsകൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേരളത്തിൽ മടങ്ങിയെത്തിയെന്നും ഉച്ചയോടെ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിനായി എത്തുമെന്നും ഷാജ് കിരൺ അറിയിച്ചു.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പൊലീസ് ഹൈകോടതിയിൽ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് കോടതിയിൽ നിലപാടെടുത്തത്.
മുൻകൂർ നോട്ടീസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യിന് ശേഷമാവും ഷാജ് കിരണെ പ്രതിയാക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീലാണ് പരാതി നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

