Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്സുമാർക്ക് വിഡിയോ കോൺഫ്രൻസിലൂടെ ആശംസകൾ നേർന്ന് ശൈലജ ടീച്ചർ

text_fields
bookmark_border
shailaja-teacher.jpg
cancel

തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തില്‍ സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലകളിലേയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും നഴ്സുമാരുമായും ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

കോവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കിയെങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്നും നഴ്സുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shailaja teachers wishes nurses in world nurses day-kerala news
Next Story