പട്ടിണിയും ആത്മഹത്യയും ഒഴിവാക്കാൻ ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കണം -രൂപേഷ് പീതാംബരൻ
text_fieldsകൊച്ചി: കേരളത്തിൽ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയും ഒഴിവാക്കാൻ ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കണമെന്ന് അഭ്യർഥിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ. കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയമല്ല ഇതെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.
രൂപേഷ് പീതാംബരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ കേരളത്തിൽ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!!
കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ!!
എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറായാം!
ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!!
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

