ഷാറൂഖ് സെയ്ഫി തീവ്രചിന്തയുള്ളയാൾ, യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവിൽ -എ.ഡി.ജി.പി
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്രചിന്തയുള്ളയാളെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഷാറൂഖിനെതിരെ യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതി എത്തിയത് കൃത്യമായ ഉദ്ദേശത്തോടെയെന്നും എ.ഡി.ജി.പി പറഞ്ഞു.
റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. മറ്റ് സംസ്ഥാനങ്ങളിലും വിശദമായി അന്വേഷണം നടത്തി. രണ്ടാഴ്ചക്കുള്ളിൽ കൃറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രതിക്ക് സഹായം ലഭിച്ചോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് ഇതുവരെ നടത്തിയത്. വിശദമായി അന്വേഷിക്കേണ്ട കേസാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എ.ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

