ഷഹനാസ് ഹംസ വധം: പ്രതിയുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കോളിളക്കം സൃഷ്ടിച്ച ഹംസ വധക്കേസിലെ രണ്ടാം പ്രതി കാസർകോട് തളങ്കര ഖാസി ലെയിനിൽ കെ.എം. അബ്ദുല്ലക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. സ്വർണ കള്ളക്കടത്ത് ഒറ്റിക്കൊടുത്തെന്ന പേരിൽ 1989 ഏപ്രിൽ 29ന് കാസർകോട് ദേശീയപാതയിൽ ചട്ടംചാലിൽ വെച്ച് ഹംസയെ അബ്ദുല്ലയടക്കമുള്ള പ്രതികൾ വെടിവച്ചുകൊന്നെന്നായിരുന്നു കേസ്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും അതുകഴിഞ്ഞ് സി.ബി.ഐക്കും കൈമാറിയിരുന്നു. 2010 സെപ്റ്റംബർ 29നാണ് എറണാകുളം അഡി. സെഷൻസ് കോടതി അബ്ദുല്ലക്ക് ജീവപര്യന്തം വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
പാകിസ്താൻ അബ്ദുറഹ്മാൻ എന്നുവിളിക്കുന്ന അബ്ദുറഹ്മാന്റെ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഹംസയും അബ്ദുല്ലയും. സ്വർണക്കടത്തിന്റെ പ്രതിഫലത്തെച്ചൊല്ലി അബ്ദുറഹ്മാനുമായി തർക്കമുണ്ടായതിനെത്തുടർന്ന് ഹംസയും മറ്റൊരാളും ഒറ്റുകാരായി. ഇവർ നൽകിയ വിവരമനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 100 സ്വർണക്കട്ടികൾ വീതമുള്ള 16 ജാക്കറ്റുകൾ പിടിച്ചെടുത്തു. ഇന്നത്തെ 100 കോടിയിൽ അധികം വിലമതിക്കുന്നതായിരുന്നു തൊണ്ടിമുതൽ. ഇതിനുള്ള പ്രതിഫലമായി അന്ന് 93 ലക്ഷം രൂപയാണ് ഡി.ആർ.ഐ വാഗ്ദാനം ചെയ്തത്. ഇതിൽ ആദ്യ ഗഡു നൽകുകയും ചെയ്തു. ഈ സംഭവം അറിഞ്ഞതോടെയാണ് കള്ളക്കടത്തുസംഘം ഹംസയെ വകവരുത്തിയത്.
കേസിൽ 19 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ ഒന്നാം പ്രതി അബ്ദുറഹ്മാൻ ഉൾപ്പെടെ എട്ടുപേർ ഒളിവിൽ പോയി. മൂന്നുപേർ മാപ്പുസാക്ഷികളായി. ശേഷിച്ച എട്ടുപേരാണ് വിചാരണ നേരിട്ടത്. ഇവരിൽ അബ്ദുല്ല ഉൾപ്പെടെ ആറുപേരെ കോടതി ശിക്ഷിച്ചു. ലഹരിമരുന്ന് കേസിൽ മുംബൈയിൽ അറസ്റ്റിലായ അബ്ദുല്ലയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞിരുന്നു. പിന്നീട് ശ്രീലങ്കൻ പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
അബ്ദുല്ലയും വാടകക്കൊലയാളികളും ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ സംഘം പറയുമ്പോഴും അയാളെ കുറ്റവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വെറുതെവിട്ടത്.
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഹംസ വധക്കേസിലെ രണ്ടാം പ്രതി കാസർകോട് തളങ്കര ഖാസി ലെയിനിൽ കെ.എം. അബ്ദുല്ലക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. സ്വർണ കള്ളക്കടത്ത് ഒറ്റിക്കൊടുത്തെന്ന പേരിൽ 1989 ഏപ്രിൽ 29ന് കാസർകോട് ദേശീയപാതയിൽ ചട്ടംചാലിൽ വെച്ച് ഹംസയെ അബ്ദുല്ലയടക്കമുള്ള പ്രതികൾ വെടിവച്ചുകൊന്നെന്നായിരുന്നു കേസ്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും അതുകഴിഞ്ഞ് സി.ബി.ഐക്കും കൈമാറിയിരുന്നു. 2010 സെപ്റ്റംബർ 29നാണ് എറണാകുളം അഡി. സെഷൻസ് കോടതി അബ്ദുല്ലക്ക് ജീവപര്യന്തം വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
പാകിസ്താൻ അബ്ദുറഹ്മാൻ എന്നുവിളിക്കുന്ന അബ്ദുറഹ്മാന്റെ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഹംസയും അബ്ദുല്ലയും. സ്വർണക്കടത്തിന്റെ പ്രതിഫലത്തെച്ചൊല്ലി അബ്ദുറഹ്മാനുമായി തർക്കമുണ്ടായതിനെത്തുടർന്ന് ഹംസയും മറ്റൊരാളും ഒറ്റുകാരായി. ഇവർ നൽകിയ വിവരമനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 100 സ്വർണക്കട്ടികൾ വീതമുള്ള 16 ജാക്കറ്റുകൾ പിടിച്ചെടുത്തു. ഇന്നത്തെ 100 കോടിയിൽ അധികം വിലമതിക്കുന്നതായിരുന്നു തൊണ്ടിമുതൽ. ഇതിനുള്ള പ്രതിഫലമായി അന്ന് 93 ലക്ഷം രൂപയാണ് ഡി.ആർ.ഐ വാഗ്ദാനം ചെയ്തത്. ഇതിൽ ആദ്യ ഗഡു നൽകുകയും ചെയ്തു. ഈ സംഭവം അറിഞ്ഞതോടെയാണ് കള്ളക്കടത്തുസംഘം ഹംസയെ വകവരുത്തിയത്.
കേസിൽ 19 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ ഒന്നാം പ്രതി അബ്ദുറഹ്മാൻ ഉൾപ്പെടെ എട്ടുപേർ ഒളിവിൽ പോയി. മൂന്നുപേർ മാപ്പുസാക്ഷികളായി. ശേഷിച്ച എട്ടുപേരാണ് വിചാരണ നേരിട്ടത്. ഇവരിൽ അബ്ദുല്ല ഉൾപ്പെടെ ആറുപേരെ കോടതി ശിക്ഷിച്ചു. ലഹരിമരുന്ന് കേസിൽ മുംബൈയിൽ അറസ്റ്റിലായ അബ്ദുല്ലയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞിരുന്നു. പിന്നീട് ശ്രീലങ്കൻ പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
അബ്ദുല്ലയും വാടകക്കൊലയാളികളും ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ സംഘം പറയുമ്പോഴും അയാളെ കുറ്റവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വെറുതെവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.