Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഹലയുടെ മരണം:...

ഷഹലയുടെ മരണം: വിദ്യാർഥി സംഘടനകളുടെ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം

text_fields
bookmark_border
ഷഹലയുടെ മരണം: വിദ്യാർഥി സംഘടനകളുടെ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം
cancel

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ സർവജന സ്​കൂളിൽ വച്ച്​ പാമ്പുകടിയേറ്റ്​ അഞ്ചാം ക്ലാസ്​ വിദ്യാർഥി ഷെഹ്​ല ഷെറിൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ​​. വയനാട് കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐയും കെ.എസ്.യുവു ം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

ഡി.വൈ.എഫ്.ഐ പ്രവര്‍ ത്തകരുടെ നേതൃത്വത്തിൽ സ്​കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരാണ്​ കലക്​ടറേറ്റിലേക്ക്​ മാർച്ച്​ ന ടത്തിയത്​. ഇതിന്​​ പിന്നാലെയാണ്​ എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്. പൊലീസ്​ വലയം ഭേദിക്കാൻ ശ്രമിച്ച​ എസ്.എഫ്.ഐ പ്രവർത്തകർ, രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ കലക്​റേറ്റിനുള്ളിലേക്ക്​ ഇരച്ചുകയറി. കലക്ടറേറ്റിനുള്ളിലേക ്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറിതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി.പ്രതിഷേധക്കാരെ തടയാന്‍ കലക്​ടറേറ്റ്​ പരി സരത്ത്​ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പൊലീസ് പുറത്താക്കി.

എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനു പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേ ധവുമായെത്തി. കലക്ടറേറ്റില്‍ കടന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ഇവ രെ പൊലീസ്​ ബലംപ്രയോഗിച്ച്​ നീക്കി. ​തൊട്ടുപുറകെ എം.എസ്.എഫ് പ്രവർത്തകരും കലക്ടറേറ്റിലേക്കെത്തി. ഗേറ്റിന്​ വെളിയില്‍ പ്രവർത്തകരെ പൊലീസ് തടഞ്ഞു. അതിനിടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥി​​​െൻറ തൃശൂർ പുതുക്കാടുള്ള ഓഫിസിലെക്ക് ബി.ജെ.പി പ്രവര്‍ത്തകരും മാർച്ച്​ നടത്തി.

ബുധനാഴ്ചയാണ് സർവജന സ്​കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. സംഭവം നടന്നയുടൻ ആശുപത്രിയിലെത്തിക്കുന്നതിൽ സ്​കൂൾ അധികൃതർ വീഴ്​ച വരുത്തിയിരുന്നു. ഷെഹ്‌ലയുടെ മരണത്തില്‍ കടുത്തപ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.



വിദ്യാർഥിനി മരിച്ച സംഭവം: നടപടി വേണം -എസ്.വൈ.എസ്
കൽപറ്റ: ബത്തേരിയിലെ വിദ്യാലയത്തിൽ ക്ലാസ് മുറിക്കകത്ത് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണമെന്ന്​ എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും സർക്കാർ തയാറാവണം. ആക്ടിങ്​ പ്രസിഡൻറ്​ ഇ.പി. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. പി. സുബൈർ ഹാജി, എടപ്പാറ കുഞ്ഞമ്മദ് ഹാജി, സി.കെ. ശംസുദ്ദീൻ റഹ്​മാനി, എം. അബ്​ദുറഹ്മാൻ ഹാജി, ടി.കെ. അബൂബക്കർ മൗലവി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, എ.കെ. മുഹമ്മദ് ദാരിമി, കെ.സി.കെ. തങ്ങൾ, ഹാരിസ്‌ ബാദുഷ എന്നിവർ സംസാരിച്ചു. കെ.എ. നാസർ മൗലവി സ്വാഗതവും കുഞ്ഞമ്മദ് കൈതക്കൽ നന്ദിയും പറഞ്ഞു.

പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മ​െൻറ്
സുൽത്താൻ ബത്തേരി: ഷഹല ഷെറി​​െൻറ ദാരുണ മരണത്തിന്​ ഉത്തരവാദികളായ അധ്യാപകർക്കും ഡോക്ടർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ബത്തേരി ടൗണിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറി​​െൻറ പ്രതിഷേധാഗ്​നി. സ്കൂളുകളിലെ അടിസ്ഥാന സൗകര്യത്തിനുവേണ്ടി നടപടി സ്വീകരിക്കാത്ത പൊതു വിദ്യാഭ്യാസ വകുപ്പ്​ സംഭവത്തിന് ഉത്തരവാദിയാണ്. ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടങ്ങളിലും കാടുമൂടിയതും വൃത്തിഹീനവുമായ ചുറ്റുപാടിലുമാണ് ജില്ലയിലെ മിക്ക സർക്കാർ, എയ്ഡഡ് സ്കൂളുകളും. ഇവ പരിഹരിച്ചിട്ടു മതി വിദ്യാഭ്യാസ മന്ത്രിയുടെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള സുന്ദര വായ്ത്താരികളെന്ന് പ്രതിഷേധ സംഗമം ഉദ്​ഘാടനം ചെയ്ത് ജില്ല സെക്രട്ടറി മുഹമ്മദ് ഷഫീഖ്​ പറഞ്ഞു. വെൽ​െഫയർ പാർട്ടി ജില്ല സെക്ര​േട്ടറിയറ്റ് അംഗം സക്കീർ മീനങ്ങാടി, സഹൽ എന്നിവർ സംസാരിച്ചു. ശഹബാസ്, മുഹമ്മദ് സാലിം, മുഹ്സിൻ, ശാഹിദ്, ശബീബ് എന്നിവർ നേതൃത്വം നൽകി.

പാമ്പുകടിയേറ്റ് മരിച്ച സംഭവം: സർക്കാർ ഒളിച്ചോടരുത് -കെ.പി.എ. മജീദ്
കോഴിക്കോട്: വയനാട് ബത്തേരി സർക്കാർ സ്‌കൂളിലെ ഷഹല ​െഷറിൻ എന്ന വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തി​​െൻറ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനും ആരോഗ്യവകുപ്പിനുമാണെന്ന് മുസ്​ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥയും ഈ ദുരന്തത്തിനു കാരണമാണ്. സ്‌കൂളുകൾ തുറക്കുംമുമ്പ് ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടത് വിദ്യാഭ്യാസവകുപ്പി​​െൻറ ഉത്തരവാദിത്തമാണ്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും തയാറാവണമെന്ന് കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

വിദ്യാർഥിനിയുടെ ബന്ധുക്കൾക്ക് അർഹമായ നഷ്​ടപരിഹാരം നൽകണം. വൃത്തിഹീനവും കാടുപിടിച്ചതുമായ അന്തരീക്ഷത്തിലാണ് സ്‌കൂൾ കെട്ടിടം പ്രവർത്തിക്കുന്നത്. ടോയ്​​ലറ്റ് സൗകര്യം പോലുമില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ഈ മേഖലയുടെ ഭാവിയെ തന്നെ ബാധിക്കും. ഗ്രാമീണമേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.


പാമ്പു കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം, നരഹത്യക്ക് കേസെടുക്കണം -യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: ഗവ.സര്‍വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ്​ വിദ്യാർഥി ഷഹല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ മരണം അധ്യാപകരുടെയും തുടര്‍ന്ന് പരിശോധിച്ച താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും കൃത്യവിലോപത്തി​​െൻറയും അനാസ്ഥയുടെയും ഫലമാണെന്നും നേതാക്കള്‍ ആരോപിച്ചു.

സ്‌കൂളുകൾ ഹൈടെക് ആക്കുമെന്നുപറഞ്ഞ സര്‍ക്കാറി​​െൻറയും വിദ്യാഭ്യാസ വകുപ്പി​​െൻറയും സ്‌കൂളി​​െൻറ കസ്​റ്റോഡിയനായ നഗരസഭ അധികൃതരുടെയും കുറ്റകരമായ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിന് കാരണം. അധ്യാപകരെ സസ്‌പെൻഡ്​​ ചെയ്താല്‍ മാത്രം പരിഹാരമാവില്ല. ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് ​േകസെടുത്ത് ശിക്ഷിക്കണം. സമയം വൈകിപ്പിച്ച് ബാലികയെ മരണത്തിലേക്ക് തള്ളിവിട്ട ഡോക്​ടർമാർക്കെതിരെയും നടപടി വേണം.

അപകടകരമായ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ മുനിസിപ്പാലിറ്റിക്കെതിരെ നടപടി സ്വീകരിക്കണം. ഇതിന് ഉത്തരവാദികളായ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ഹൈടെക് സ്‌കൂളി​​െൻറ അപചയത്തെക്കുറിച്ച് പൊതുസമൂഹത്തോട് തുറന്നുപറയാന്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു. കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ശനിയാഴ്​ച രാവിലെ ബത്തേരി പൊലീസ് സ്​റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പി.പി. അയ്യൂബ്, എന്‍.എം. വിജയന്‍, ഷബീര്‍ അഹമ്മദ്, ബാബു പഴുപ്പത്തൂര്‍, സക്കറിയ മണ്ണില്‍, ടി.ജെ. ജോസഫ്​ എന്നിവർ പങ്കെടുത്തു.

ബി.ജെ.പി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: പാമ്പ​ുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രി ഗെയ്റ്റ് തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.മാര്‍ച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ്​ സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍കുട്ടി, കെ. മോഹന്‍ദാസ്, പ്രശാന്ത് മലവയല്‍, പി.ജി. ആനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

​ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പുകമറയെന്ന്​ തെളിഞ്ഞു -മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ കൊട്ടിഗ്​ഘോഷിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ പുകമറയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണെന്ന് വ്യക്തമായിരിക്കുന്നു. നഗരങ്ങളിലെ ചില സര്‍ക്കാര്‍ സ്‌കുളുകളുടെ മുഖം മിനുക്കിയെങ്കിലും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണ്. മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷഹലക്ക്​ മരുന്ന് ലഭിച്ചില്ലെന്നത്​ സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥയാണ്​ വെളിപ്പെടുത്തുന്നത്​.

പബ്ബുകളല്ല പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ മരുന്നാണ് സര്‍ക്കാര്‍ ലഭ്യമാക്കേണ്ടത് - ടി. സിദ്ദീഖ്
കോഴിക്കോട്: എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പാമ്പിന്‍ വിഷത്തിന് എതിരെയുള്ള പ്രതിമരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ടി സിദ്ദീഖ്. കോഴിക്കോട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ ഒട്ടുമിക്ക ആശുപത്രികളിലും നിലവില്‍ ആൻറി സ്​നേക്​​ ​െവനമോ അത് സൂക്ഷിക്കാനുള്ള സംവിധാനമോ ഇല്ലെന്നത് ഗൗരവമുള്ള യാഥാർഥ്യമാണ്. ഷഹലയെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാട്ടിയ അധ്യാപകര്‍ക്കെതിരെ നരഹത്യക്ക്​ കേസെടുത്ത് അധ്യാപനവൃത്തിയില്‍നിന്ന് മാറ്റിനിര്‍ത്തി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറാവണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഹൈടെക് ക്ലാസ് മുറികള്‍ പാമ്പുവളര്‍ത്തു കേന്ദ്രങ്ങളായി മാറിയെന്നത് സര്‍ക്കാര്‍ നയത്തി​​െൻറ പൊള്ളത്തരം വെളിവാക്കുന്നുവെന്ന് ടി. സിദ്ദീഖ് പറഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIkerala newsshahala sherinSarvajana School
News Summary - Shahla Sherin's death - SFI March - Kerala news
Next Story