Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഹലയുടെ മരണം അഡീ....

ഷഹലയുടെ മരണം അഡീ. ഡയറക്ടർ അന്വേഷിക്കും

text_fields
bookmark_border
kk-shylaja
cancel

തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം ആ രോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ വിജിലൻസ് ഡോ. ശ്രീലത അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ വിശദ അന്വേഷണത്തിന്​ മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചത്​. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

ആശുപതികളുടെ ഭാഗത്തുനിന്ന്​ ഗുരുതര വീഴ്​ചയുണ്ടായി എന്നാണ്​ ആക്ഷേപം​. നാല്​ ആശുപത്രികൾ കയറിയിട്ടും കുഞ്ഞിന്​ ഒരുവിധ ചികിത്സയും ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നത്​​ ആരോഗ്യ വകുപ്പിന്​ നാണക്കേടായി. പിതാവ്​ ആവശ്യപ്പെട്ടിട്ട്​ പോലും ചികിത്സക്ക്​ ആശുപത്രി തയാറാകാഞ്ഞതും ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSarvajana SchoolShahla Sherin
News Summary - Shahla Sherin's death - Kerala news
Next Story