Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഹലയുടെ മരണം:...

ഷഹലയുടെ മരണം: അധ്യാപകരെ ഉടൻ അറസ്​റ്റ്​ ചെയ്യില്ലെന്ന്​ പൊലീസ്​ ഹൈകോടതിയിൽ

text_fields
bookmark_border
ഷഹലയുടെ മരണം: അധ്യാപകരെ ഉടൻ അറസ്​റ്റ്​ ചെയ്യില്ലെന്ന്​ പൊലീസ്​ ഹൈകോടതിയിൽ
cancel
camera_alt????? ???????

കൊച്ചി: സുൽത്താൻ ​ബത്തേരിയിൽ വിദ്യാര്‍ഥിനി സ്കൂളില്‍ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിലെ ഒന്നും മൂന്നും പ്ര തികളായ അധ്യാപകരെ ഉടൻ അറസ്​റ്റ്​ ചെയ്യില്ലെന്ന്​ പൊലീസ്​ ഹൈകോടതിയിൽ. ബത്തേരി ഗവ. സര്‍വജന ഹൈസ്കൂള്‍ അധ്യാപകനായ സി.വി ഷജില്‍, വൈസ് പ്രിന്‍സിപ്പൽ കെ.കെ. മോഹനന്‍ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ്​ തല്‍ക്കാലം അറസ്​റ്റില്ലെന്ന് പൊലീസ് അറിയിച്ചത്​. അതേസമയം, കുറ്റകൃത്യത്തിൽ ഇവരുടെ പങ്കിനെ കുറിച്ച് വിശദ പ്രസ്താവന നല്‍കാൻ പൊലീസിനോട്​ ആവശ്യപ്പെട്ടു.

നവംബര്‍ 20നാണ് ഷഹല ഷെറിന്‍ എന്ന വിദ്യാർഥിനി പാമ്പുകടിയേറ്റ്​ മരിച്ചത്. തുടര്‍ന്നുണ്ടായ പൊതുജന പ്രതിഷേധത്തിന് പുകമറയിടാന്‍ അനാവശ്യമായി കേസ് രജിസ്​റ്റര്‍ ചെയ്യുകയായിരുന്നെന്നാണ്​ ഹരജിക്കാരുടെ വാദം. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാ​ണ്​. പാമ്പു കടിച്ചതാണെന്ന് സംശയം മാത്രമാണുള്ളത്. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം ചെയ്തിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പോസ്​റ്റ്​മോര്‍ട്ടം നടത്താത്തതിനാല്‍ വിചാരണഘട്ടത്തില്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാവുമോയെന്ന് വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞു. വിദ്യാര്‍ഥിനിയുടെ പിതാവി​​െൻറ നിര്‍ദേശ പ്രകാരമാണ് പോസ്​റ്റ്​മോർട്ടം ഒഴിവാക്കിയതെന്നും പാമ്പുകടിയാണ് മരണകാരണമെന്നതിന് നിരവധി തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യ ഹരജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. മറ്റൊരു പ്രതിയായ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയിയുടെ മുന്‍കൂര്‍ ജാമ്യാ ഹരജിക്കൊപ്പമാകു​ം ഇവ പരിഗണിക്കുക.


ഷഹലയുടെയും നവനീതി​​െൻറയും കുടുംബങ്ങൾക്ക്​ 10 ലക്ഷം വീതം
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സർക്കാർ സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്​മുറിയിൽനിന്ന്​ പാമ്പു കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറി‍​െൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്​കൂളിൽ​െവച്ച്​ ക്രിക്കറ്റ് ബാറ്റ്​ തെറിച്ച്​ തലയിൽകൊണ്ട്​ പരിക്കേറ്റ് മരിച്ച ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷി‍​െൻറ മകന്‍ നവനീതി‍​െൻറ (ചുനക്കര സർക്കാർ വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാർഥി) കുടുംബത്തിനും 10 ലക്ഷം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ്​ തുക നൽകുക. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സ​െൻറിവ് മുന്‍ വര്‍ഷങ്ങളിലേതുപോലെ വാര്‍ഷിക ശമ്പളത്തി‍​െൻറ 8.33 ശതമാനം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahla sherin death
News Summary - shahla sherin death
Next Story