Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഹ്​ലയുടെ മരണം:...

ഷഹ്​ലയുടെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി

text_fields
bookmark_border
ഷഹ്​ലയുടെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി
cancel

കൊച്ചി: സുൽത്താൻ ബ​േത്തരിയിലെ സർവജന സ്​കൂൾ അഞ്ചാംക്ലാസ്​ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റു​ മരിച്ച സംഭ വത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. സസ്​പെൻഷന ിലായ സ്​കൂൾ ഹെഡ്​മാസ്​റ്റർ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ എന്നിവരാണ്​ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപ ിച്ചത്​.

തങ്ങൾ ബോധപൂർവ്വം കുറ്റം ചെയ്​തിട്ടില്ലെന്നാണ്​ അധ്യാപകർ ഹരജി പറയുന്നത്​. വിദ്യാർഥി മരിച്ചത്​ പാമ്പു കടിയേറ്റാണെന്നതിൽ തെളിവില്ല. കുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്​തിട്ടില്ല. പൊലീസ്​ കേസെടുത്തത്​ സംഭവം മാധ്യമവാർത്തയായതിന്​ ശേഷമാണ്​. മനഃപൂർവ്വമല്ലാത്ത കുറ്റമായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ്​ അധ്യാപകർ ഹരജിയിൽ പറയുന്നത്​.

ഷഹലയുടെ മരണത്തെ തുടർന്ന്​ ബോധപൂർവമല്ലാത്ത നരഹത്യക്ക്​ മൂന്ന്​ അധ്യാപകർക്കും ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ്​ എന്നിവർക്കുമെതിരെ​ ബത്തേരി ​പൊലീസ്​ സ്വമേധയാ കേസെടുത്തിരുന്നു. സ്​കൂൾ ഹെഡ്​മാസ്​റ്റർ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ, പ്രിൻസിപ്പൽ കരുണാകരൻ എന്നിവർക്കെതിരെയാണ്​ കേസ്​.

കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ അലംഭാവം കാണിച്ചതിന്​ ബാലനീതി നിയമം 75ാം വകുപ്പ്​ പ്രകാരം ജാമ്യമില്ല വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSnake Biteshahla sherin deathSarvajaya school
News Summary - Shahla Sherin death-Teachers filed bail plea in highcourt -Kerala news
Next Story