Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷെഹ്​ല ഷെറിൻ:...

ഷെഹ്​ല ഷെറിൻ: അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന്​​ ബാലാവകാശ കമീഷൻ

text_fields
bookmark_border
ഷെഹ്​ല ഷെറിൻ: അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന്​​ ബാലാവകാശ കമീഷൻ
cancel
camera_alt????? ???????

തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്​കൂൾ​ വിദ്യാർഥിനി ഷെഹ്​ല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ എടുക്കേണ്ടതില്ലെന്ന്​ ബാലാവകാശ കമീഷൻ. രക്ഷാകർത്താവ്​ വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയ​ല്ലെങ്കിലും കുട്ടികളുടെ ഭാവിയെകരുതി ഇൗ വീഴ്​ചയിൽ നടപടി വേണ്ടതില്ലെന്നാണ്​ വിലയിരുത്തലെന്ന്​ ചെയർമാൻ പി. സ​ുരേഷ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ തെളിവെടുപ്പ് നടത്തി സർക്കാറിന്​ സമർപ്പിക്കാനായി തയാറാക്കിയ റിപ്പോർട്ടിലും ഇൗ പരാമർശങ്ങളുണ്ട്​. മുമ്പ്​​ 14 വയസ്സിന്​ താഴെയുള്ള കുട്ടികളെ റോഡ്​ ഉപരോധത്തിൽ പ​െങ്കടുപ്പിച്ചത്​ വീട്ടുകാരെ അറിയിച്ചതുമായി ബന്ധപ്പെട്ട്​ ഒരു വിഭാഗം വിദ്യാർഥികൾക്ക്​ അധ്യാപകരോട്​ വിരോധമുണ്ടെന്ന്​ അധ്യാപകർ മൊഴി നൽകിയിട്ടുണ്ട്​. പാമ്പുകടിയേറ്റതുമായി ബന്ധപ്പെട്ട സംഭവത്തിൽ അധ്യാപകർക്കെതിരായ കുട്ടികളുടെ മൊഴിയിൽ ഇൗ വി​േരാധം കൂടി കാരണമായിരിക്കാമെന്നും കമീഷൻ നിരീക്ഷിക്കുന്നു.

ഫിറ്റ്​നസ്​ നൽകുന്നതിന്​ ചുമതല​പ്പെടുത്തപ്പെട്ട ഉദ്യോഗസ്​ഥൻ ക്ലാസ്​റൂം പരിശോധിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. ക്ലാസ്​ റൂം പരിശോധിക്കാതെ ഫിറ്റ്​നസ്​ നൽകിയ ഉദ്യോഗസ്​ഥനെതിരെ വകുപ്പുതല നടപടി വേണം. പരിശോധന റിപ്പോർട്ടിൽ റിസൾട്ട്​ പോസിറ്റീവ്​ ആയിട്ടും കുട്ടിയുടെ പിതാവ്​ ആവർത്തിച്ചിട്ടും ആൻറി​െവനം നൽകാൻ ഡോക്​ടർ തയാറാകാതിരുന്നതിന്​ ന്യായീകരണമില്ല. ഡോക്​ടറുടെ നടപടി ഗുരുതര കൃത്യവി​േലാപവും കുറ്റകരവും വൈദ്യ നൈതികതക്ക്​ എതിരുമാണ്​. ഡോക്​ടർക്കെതിരെ നിയമന ^ വകുപ്പുതല നടപടികളും സ്വീകരിക്കണം. സംഭവത്തിൽ വിവിധതലത്തിലുള്ള ഉദ്യോഗസ്​ഥർ വീഴ്​ചവരുത്തിയതായും കമീഷൻ നിരീക്ഷിക്കുന്നു. 41 സാക്ഷികളുടെ മൊഴികളാണ്​ കമീഷൻ രേഖപ്പെടുത്തിയത്​. 28 രേഖകൾ തെളിവായി സ്വീകരിച്ചു. 27 എതിർകക്ഷികൾക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ഇതി​​െൻറ അടിസ്​ഥാനത്തിൽ 22 പേജുള്ള ശിപാർശകൾ സർക്കാറിന്​ സമർപ്പിച്ചു​.

‘ക്ലാസ്​ മുറിയിൽ ചെരിപ്പ്​ ഉപയോഗിക്കാൻ തടസ്സമില്ലെന്ന ഉത്തരവിറക്കണം’

കുട്ടികൾക്ക്​ ക്ലാസ്​ റൂമുകളിൽ ചെരിപ്പ്​ ഉപയോഗിക്കാൻ തടസ്സമില്ലെന്ന ഉത്തരവ്​ പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിക്കണമെന്ന്​ ബാലാവകാശ കമീഷൻ. ക്ലാസ്​മുറി, ശുചിമുറികൾ, പാചകപ്പുര, വളപ്പ്​ എന്നിവിടങ്ങളിൽ ഇഴജന്തു​ക്കളോ നായ്​ക്കളോ പ്രവേശിക്കുന്ന​ില്ലെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ്​ കുട്ടികൾ പഠിക്കുന്നതെന്നും പ്രധാനാധ്യാപകരും മാനേജ്​മ​െൻറ്​ കമ്മിറ്റിയും പി.ടി.എയും ഉറപ്പുവരുത്തണമെന്നും ശിപാർശകളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChild Right CommissionShahla Sherin
News Summary - Shahla Sherin - Child right commission -Kerala News
Next Story