Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജഹാന്‍റെ കൊലപാതകം:...

ഷാജഹാന്‍റെ കൊലപാതകം: പൊലീസിന്‍റെ കണ്ടെത്തൽ യാഥാർഥ്യത്തിന് നിരക്കാത്തതെന്ന് സി.പി.എം

text_fields
bookmark_border
shajahan murder
cancel

പാലക്കാട്: ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധമാണെന്ന പൊലീസിന്‍റെ കണ്ടെത്തൽ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

രാഷ്ട്രീയവിരോധമാണ് കൊലക്ക് കാരണം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്നതും ശരിയല്ല. പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വെക്കൽ, രക്ഷാബന്ധൻ പരിപാടി കഴിഞ്ഞുവന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർ.എസ്.എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സുരേഷ് ബാബു ചോദിച്ചു.

കൊലപാതകത്തിന് ആർ.എസ്.എസിന്‍റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതികൾക്ക് പ്രകടമായ ആർ.എസ്.എസ് ബന്ധമുണ്ട് -സുരേഷ് ബാബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad murderCPMShahjahan murder
News Summary - Shahjahan's murder: CPM strongly criticized the police
Next Story