Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാഹിന കുഞ്ഞിനെ...

ഷാഹിന കുഞ്ഞിനെ കൊന്നത്​ ഇയർഫോൺ കുരുക്കിട്ട്​; ഗർഭവിവരം ഭർത്താവിനെ പോലും അറിയിച്ചില്ല​

text_fields
bookmark_border
shahina
cancel
camera_alt

ഷാഹിന    

ബ​ദി​യ​ടു​ക്ക (കാസർകോട്​): ബ​ദി​യ​ടു​ക്ക ചെ​ടേ​ക്കാ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​നെ മൊ​ബൈ​ൽ ഫോ​ണി​െൻറ ഇ​യ​ർ​ഫോ​ൺ വ​യ​റു​കൊ​ണ്ട്​ ക​ഴു​ത്തു​മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​വ്​ അ​റ​സ്​​റ്റി​ൽ. ബ​ദി​യ​ടു​ക്ക ചെ​ടേ​ക്കാ​ലി​ലെ ഷാ​ഫി​യു​ടെ ഭാ​ര്യ​യും ലാ​ബ് ടെ​ക്നീ​ഷ്യ​നു​മാ​യ ഷാ​ഹി​ന​യെ​യാ​ണ് (26) ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ഡി​സം​ബ​ർ 15ന്​ ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​തൃ​വീ​ട്ടി​ലാ​യി​രു​ന്ന ഷാ​ഹി​ന​ക്ക്​ ര​ക്ത സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഭ​ർ​ത്താ​വ് ഷാ​ഫി നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ​

പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഡോ​ക്​​ട​ർ ഷാ​ഹി​ന​യോ​ട് ''കു​ട്ടി​യെ​വി​ടെ''​യെ​ന്ന്​ ചോ​ദി​ച്ച​തോ​ടെ​യാ​ണ്​ ഷാ​ഹി​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്നും മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​മ്പ്​ പ്ര​സ​വി​ച്ചു​വെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം തു​ണി​യി​ൽ പൊ​തി​ഞ്ഞ്​ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്​ കൊ​ച്ചി​യി​ൽ ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ്​ ഷാ​ഫി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. മൂ​ത്ത കു​ട്ടി​ക്ക് ഒ​രു വ​യ​സ്സ് ആ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ര​ണ്ടാ​മ​തും ഗ​ർ​ഭി​ണി​യാ​യ​ത് ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​മെ​ന്ന സം​ശ​യ​ത്തി​ലും ജാ​ള്യ​ത്തി​ലു​മാ​ണ് പ്ര​തി ഗ​ർ​ഭി​ണി​യാ​യ കാ​ര്യം മ​റ​ച്ചു​വെ​ച്ച​ത്. ഷാ​ഹി​ന​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child death
News Summary - Shahina kills baby with earphone hook; The husband was not even informed about the pregnancy
Next Story