ഷാഹിദ വധം: ഭർത്താവ് അറസ്റ്റിൽ; മകളുടെ മൃതദേഹം കനോലി കനാലിൽ
text_fieldsകോഴിക്കോട്: കുന്ദമംഗലം പിലാശ്ശേരിക്കടുത്ത് കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ ഷാഹിദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് മടപ്പള്ളി സ്വദേശി അബ്ദുൽ ബഷീറിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. അംഗപരിമിതനായ ഇയാൾ വെളിപ്പെടുത്തിയതനുസരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ ഒന്നര വയസ്സുള്ള മകൾ ഖദീജത്തുൽ മിസ്റിയ്യയുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലിൽ കണ്ടെത്തി. സഞ്ചിയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം വികൃതമായിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഷാഹിദയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നാണ് നാട്ടുകാർ കരുതിയത്. ഭർത്താവ് അബ്ദുൽ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ കൊലപാതക സംശയം ഉയർന്നു. ചില ബന്ധുക്കളിൽനിന്ന് ലഭിച്ച വിവരങ്ങൾകൂടി പരിഗണിച്ചതോടെ പൊലീസ് കൊലപാതകമെന്ന് ഉറപ്പിക്കുകയും ബഷീറിനായി ചേവായൂർ സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയുമായിരുന്നു. ബുധനാഴ്ച വൈകീേട്ടാടെ പാലക്കാടുനിന്നാണ് ഇയാൾ പിടിയിലായത്.
ഭാര്യയുടെ മരണവും കുട്ടിയുടെ തിരോധാനവും സംബന്ധിച്ച് തനിക്കൊന്നുമറിയില്ല എന്ന് ആദ്യം പറഞ്ഞ ബഷീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെയും കുട്ടിയെയും കഴുത്തുഞെരിച്ച് കൊന്നത് താനാണെന്നും കുട്ടിയുടെ മൃതദേഹം കനോലി കനാലിൽ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കെ.ടി.ഡി.സിയുടെ കളിപ്പൊയ്കയിലെ പെഡൽ ബോട്ടുകൾ എത്തിച്ച് ഫയർഫോഴ്സിെൻറ സഹായത്തോടെയാണ് മൃതദേഹമടങ്ങിയ സഞ്ചി പുറത്തെടുത്തത്. സൂര്യ സിൽക്സിന് സമീപം കലുങ്കിനടുത്ത് തള്ളിയതിന് ഏതാണ്ട് അടുത്തുനിന്നുതന്നെയാണ് മൃതദേഹം കിട്ടിയത്.
മൃതദേഹം പുറത്തെടുക്കവേ ആളുകൾ സംഘടിച്ച് പ്രതിക്കെതിരെ രംഗത്തുവന്നതോടെ പൊലീസ് ഇയാെള സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ല െപാലീസ് മേധാവി െജ. ജയനാഥ്, നോർത്ത് അസി. കമീഷണർ പൃഥ്വിരാജ്, ചേവായൂർ സി.െഎ കെ.കെ. ബിജു, കുന്ദമംഗലം എസ്.െഎ എസ്. ശ്രീജേഷ്, മെഡിക്കൽ കോളജ് എസ്.െഎ സി.ആർ. അനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
