Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടക്കൊലക്ക്​ കാരണം...

ഇരട്ടക്കൊലക്ക്​ കാരണം ബാങ്കിലെ പണം എടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം 

text_fields
bookmark_border
ഇരട്ടക്കൊലക്ക്​ കാരണം ബാങ്കിലെ പണം എടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം 
cancel

കോ​ഴി​ക്കോ​ട്​: ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച പ​ണം എ​ടു​ത്തു​ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ കു​ന്ദ​മം​ഗ​ലം പി​ലാ​ശ്ശേ​രി​യി​ൽ പ്ര​തി അ​ബ്​​ദു​ൽ ബ​ഷീ​ർ ഭാ​ര്യ​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​തി​ങ്ങ​നെ: ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ആ​ലും​തോ​ട്ട​ത്തി​ൽ ഷാ​ഹി​ദ, അ​ബ്​​ദു​ൽ ബ​ഷീ​റി​നൊ​പ്പം പി​ലാ​ശ്ശേ​രി ക​ള​രി​ക്ക​ണ്ടി​യി​ലെ ഒ​റ്റ​മു​റി​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഷാ​ഹി​ദ​യു​ടെ​യും അ​ബ്​​ദു​ൽ ബ​ഷീ​റി​​​െൻറ​യും ആ​ദ്യ ബ​ന്ധ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ണ്ട്. ഇ​വ​രെ​ല്ലാം വേ​റെ​യാ​ണ്​ താ​മ​സം. ഇ​രു​വ​ർ​ക്കും പി​റ​ന്ന ഖ​ദീ​ജ​ത്തു​ൽ മി​സ്​​റി​യ്യ​യാ​ണ്​ കൂ​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്​. 

മു​ൻ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​പ്പോ​ൾ ഷാ​ഹി​ദ​ക്ക്​ ല​ഭി​ച്ച തു​ക​യു​ടെ ഒ​രു​ഭാ​ഗം കു​ന്ദ​മം​ഗ​ലം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്​. ഇൗ ​തു​ക കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബ​ഷീ​ർ ഷാ​ഹി​ദ​യെ മി​ക്ക​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​ല​ത​വ​ണ ഷാ​ഹി​ദ​ത​ന്നെ ബ​ന്ധു​ക്ക​ളോ​ട്​ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ക​ളു​ടെ പി​തൃ​ത്വ​ത്തെ സം​ബ​ന്ധി​ച്ചും ഇ​രു​വ​രും ത​മ്മി​ൽ സ്​​ഥി​ര​മാ​യി ത​ർ​ക്ക​മു​ണ്ടാ​വാ​റു​ണ്ട്. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഇ​രു​വ​രും ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ ഇ​സ്​​തി​രി​പ്പെ​ട്ടി​െ​കാ​ണ്ട്​ ബ​ഷീ​ർ ഷാ​ഹി​ദ​യെ പൊ​ള്ളി​ച്ചു. ഷാ​ഹി​ദ നി​ല​വി​ളി​ച്ച​തോ​ടെ ബ​ഷീ​ർ ക​ഴു​ത്ത്​​പി​ടി​ച്ച്​ ഞെ​രു​ക്കി. സ​മീ​പ​ത്ത്​ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൾ ഖ​ദീ​ജ​ത്തു​ൽ മി​സ്​​റി​യ്യ ക​ര​യാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ഭാ​ര്യ​യെ വി​ട്ട്​ കു​ഞ്ഞി​​​െൻറ ക​ഴു​ത്ത്​ കൈ​കൊ​ണ്ട്​ ഞെ​ക്കി​പ്പി​ടി​ച്ച്​ വാ​യി​ൽ തു​ണി തി​രു​കി​ക്ക​യ​റ്റി. പെ​െ​ട്ട​ന്നു​ത​ന്നെ കു​ഞ്ഞ്​ മ​രി​ച്ചു. തു​ട​ർ​ന്ന്​ ഷാ​ഹി​ദ​യെ​യും ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ന്നു.

പി​ന്നീ​ട്​ ഇ​യാ​ൾ കു​ഞ്ഞി​​​െൻറ മൃ​ത​ദേ​ഹം ജ്വ​ല്ല​റി​യു​ടെ കാ​രി​ബാ​ഗി​ൽ കെ​ട്ടി​പ്പൊ​തി​ഞ്ഞെ​ടു​ത്ത്​ വീ​ട്​ പു​റ​ത്തു​നി​ന്ന്​ പൂ​ട്ടി വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ ഒാ​ടി​ക്കാ​ൻ പാ​ക​ത്തി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്​​ത ത​​​െൻറ കാ​റി​ൽ സീ​റ്റി​​​െൻറ താ​െ​ഴ ഭാ​ഗ​ത്തു​െ​വ​ച്ച്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ വന്നു. പ​ല​യി​ട​ത്തും മൃ​ത​േ​ദ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ആ​ളു​ക​ൾ ക​ണ്ടെ​ത്തു​മെ​ന്ന​തി​നാ​ലാ​ണ്​ ക​നോ​ലി ക​നാ​ൽ തി​ര​ഞ്ഞെ​ടു​ത്ത​ത്. 

പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ അ​ര​യി​ട​ത്തു​പാ​ല​ത്തി​ന​ടു​ത്തു​നി​ന്ന്​ ക​ളി​പ്പൊ​യ്​​ക​യി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ പോ​യെ​ങ്കി​ലും കാ​റി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ക്കാ​നാ​യി​ല്ല. പി​ന്നീ​ട്​ തി​രി​ച്ചു​വ​ര​വെ​യാ​ണ്​ മൃ​ത​ദേ​ഹം ക​നാ​ലി​ലേ​ക്കി​ട്ട​ത്. തു​ട​ർ​ന്ന്​ ഇ​യാ​ൾ സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്ന്​ ഉ​പ്പു​മാ​വും ചാ​യ​യും ക​ഴി​ച്ച​ശേ​ഷം ന​ഗ​ര​ത്തി​ലെ സ്വ​ന്തം ക​ട​യി​ലേ​ക്ക്​​പോ​യി. ക​ട​ക്കു​ള്ളി​ൽ ക​യ​റി അ​ക​ത്തു​നി​ന്ന്​ കു​റ്റി​യി​ട്ട്​  ഉ​റ​ങ്ങി. 

രാ​വി​ലെ ഷാ​ഹി​ദ​യു​ടെ സ​ഹോ​ദ​ര​​​െൻറ ഭാ​ര്യ സാ​ബി​റ​യെ ഫോ​ണി​ൽ വി​ളി​ച്ച്​ താ​നും ഷാ​ഹി​ദ​യും മ​ക​ളും ദൂ​​ര​ത്തൊ​രി​ട​ത്ത്​ വീ​ട്​ വാ​ട​ക​ക്കെ​ടു​ത്തെ​ന്നും ത​ങ്ങ​ളെ വേ​ണ്ടാ​ത്ത ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ത​ങ്ങ​ൾ​ക്കും വേ​െ​ണ്ട​ന്നും മ​ക​ൾ​ക്ക്​ 18 വ​യ​സ്സാ​യാ​ലേ ഇ​നി നാ​ട്ടി​ലേ​ക്ക്​ വ​രു​ള്ളൂ എ​ന്നും പ​റ​ഞ്ഞു. സം​സാ​ര​ത്തി​ൽ പ​ന്തി​കേ​ടു​തോ​ന്നി​യ സാ​ബി​റ ഫോ​ൺ റെ​ക്കോ​ർ​ഡ്​ ചെ​യ്​​തു. ഇ​തു മ​ന​സ്സി​ലാ​ക്കി​യ ബ​ഷീ​ർ ഫോ​ൺ ക​ട്ട്​ ചെ​യ്യു​ക​യും പി​ന്നീ​ട്​ വി​ളി​ച്ച്​ റെ​ക്കോ​ർ​ഡ്​ ചെ​യ്​​ത​ത്​ ഡി​ലീ​റ്റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. ഇ​തോ​ടെ ദു​രൂ​ഹ​ത തോ​ന്നി​യ ഇ​വ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പു​റ​ത്തു​നി​ന്ന്​ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ ആ​ശാ​രി​യെ​ക്കൊ​ണ്ടു​വ​ന്ന്​ വാ​തി​ൽ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ത്​​മ​ഹ​ത്യ​യെ​ന്ന്​ ക​രു​തി ബ​ഷീ​റി​നെ​യും വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ, ബ​ഷീ​ർ എ​ത്തു​ന്നു എ​ന്ന്​ പ​റ​ഞ്ഞ്​ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കാ​ണ്​ പോ​യ​ത്. പി​ന്നീ​ട്​ മ​ര​ണം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ അ​റി​യാ​നും മ​റ്റും പാ​ല​ക്കാ​ടെ​ത്തി. അ​വി​ടെ​നി​ന്നാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​തി​നി​ടെ ഇ​യാ​ൾ മീ​ശ​യും മു​ടി​യും മു​റി​ച്ച്​ രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahidha murder case
News Summary - shahidha murder case diary
Next Story