Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​ സി.എ.എ...

കോഴിക്കോട്ട്​ സി.എ.എ വിരുദ്ധ​ സമരത്തിനിടെ തർക്കം: ബിന്ദു അമ്മിണിയെ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
bindu-ammini.jpg
cancel

കോഴിക്കോട്​: മാനാഞ്ചിറ സ്​ക്വയറിന്​ സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ്​ സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക​ ബിന്ദു അമ്മിണിയെ ടൗൺ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

ശനിയാഴ്​ച വൈകുന്നേരം ഏഴരയോടെയാണ്​ സംഭവം. സമരത്തി​​െൻറ ഭാഗമായി നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത്​ സി.എ.എ അനുകൂലികളായ രണ്ട്​ യുവാക്കൾ തർക്കമുണ്ട ാക്കിയതിനെ തുടർന്നാണ്​ നടപടി.

ആദ്യം ബിന്ദു അമ്മിണിയെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ യുവാക്കളെ കസ്​റ്റഡിയിലെടുത്തിരുന്നില്ല. എന്നാൽ തന്നെ മാത്രമല്ല, അവരെയും കസ്​റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട്​ ബിന്ദു അമ്മിണി പ്രതിഷേധിച്ചതിനെ തുടർന്ന്​ പൊലീസ്​ യുവാക്കളെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ല -ബിന്ദു അമ്മിണി

സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് സംഘപരിവാറുകാര​​െൻറ ഭീഷണിയും കേരള പോലീസി​​െൻറ അറസ്റ്റുമാണുണ്ടായതെന്ന്​ ബിന്ദു അമ്മിണി ഫേസ്​ബുക്കിൽ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും ബിന്ദു അമ്മിണി കുറിച്ചു.

സമാധാനപരമായി ​േനാട്ടീസ്​ വിതരണം ചെയ്യുകയായിരുന്ന തങ്ങളെ പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും ഒരു നോട്ടീസ്​ വിതരണത്തിന്​ കേരളത്തിൽ സ്വാതന്ത്ര്യമില്ലെങ്കിൽ എവിടെയാണ്​ സ്വാതന്ത്ര്യമുള്ളതെന്നും ബിന്ദു അമ്മിണി ഫേസ്​ബുക്ക്​ ലൈവിൽ പറഞ്ഞു.

സംഘ്​പരിവാറുകാരനെ കൂട്ടുപിടിച്ചുകൊണ്ട്​ രണ്ട്​ പൊലീസുകാർ തങ്ങളെ സ്റ്റേഷനിലെത്തിക്കുകയാണുണ്ടായത്​. കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജനാധിപത്യ കേരളത്തിലെ പുരോഗമനവാദികളായ ആളുകൾ ഒപ്പമുണ്ടാകുമെന്ന്​പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBindu AmminiCitizenship Amendment ActAnti CAA protest
News Summary - shaheenbagh model anti caa protest in kozhikode; bindu ammini under police custody -kerala news
Next Story