ഷഹബാസ് വധം: ഊമക്കത്തിന്റെ ഉറവിടംതേടി പൊലീസ്
text_fieldsഷഹബാസ്
താമരശ്ശേരി (കോഴിക്കോട്): വിദ്യാർഥി സംഘർഷത്തിൽ ക്രൂരമർദനമേറ്റ് 10ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വിദ്യാർഥികളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് അയച്ച ഊമക്കത്തിന്റെ ഉറവിടം തേടി പൊലീസ്. പിടിയിലായ വിദ്യാർഥികളെ പൊലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് കത്തയച്ചത്.
സാധാരണ തപാലിലാണ് ഇവർ പഠിച്ച താമരശ്ശേരി ഗവ. എച്ച്.എസ് പ്രഥമാധ്യാപകന്റെ പേരിൽ കത്ത് ലഭിച്ചത്. തുടർന്ന് സ്കൂള്‍ അധികൃതർ പി.ടി.എ ഭാരവാഹികളുമായി ചർച്ച ചെയ്ത് താമരശ്ശേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കത്തയച്ച തപാൽ ഓഫിസിന്റെ പേര് സീലിൽ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

