Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷഹലയുടെ മരണം: സ്​കൂൾ,...

ഷഹലയുടെ മരണം: സ്​കൂൾ, ആശുപത്രി അധികൃതർക്ക്​ വീഴ്​ച പറ്റിയെന്ന്​ ജില്ല ജഡ്​ജിയുടെ റിപ്പോർട്ട്​

text_fields
bookmark_border
ഷഹലയുടെ മരണം: സ്​കൂൾ, ആശുപത്രി അധികൃതർക്ക്​ വീഴ്​ച പറ്റിയെന്ന്​ ജില്ല ജഡ്​ജിയുടെ റിപ്പോർട്ട്​
cancel

​െകാച്ചി: സുൽത്താൻ ബത്തേരിയിൽ ​ഷഹല ഷെറിൻ എന്ന വിദ്യാർഥിനി ക്ലാസ്​മുറിയിൽ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിൽ സ്​കൂൾ, താലൂക്ക്​ ആശുപത്രി അധികൃതർക്ക്​ വീഴ്​ച പറ്റിയതായി ജില്ല ജഡ്​ജി​. ഗവ. സർവജന ഹൈസ്കൂളിൽ നടന്ന സംഭവങ്ങൾ​ അ ന്വേഷിച്ച്​ ജില്ല ലീഗൽ സർവിസസ്​ അതോറിറ്റി ചെയർമാൻകൂടിയായ എ. ഹാരിസ്​ നൽകിയ റിപ്പോർട്ടിലാണ്​ കുറ്റപ്പെടുത്ത ൽ​.

പഴയ കെട്ടിടത്തിൽ പ്രവർത്തിക്ക​ുന്ന ക്ലാസ്​ മുറിയിൽ രണ്ട്​ മീറ്റർ നീളമുള്ള മാളവും വിള്ളലും കണ്ടെത്തി. മാളം പുറത്തേക്ക്​ തുറന്നിരിക്കുകയാണ്​. രണ്ട്​ ചെറിയ മാളംകൂടി ഇവിടെയുണ്ട്​. ഭിത്തിയിലും ദ്വാരങ്ങളുണ്ട്​. പരിസ രം കാടുപിടിച്ച്​ കിടക്കുകയാണ്​. പാമ്പുകടിയേറ്റെന്ന്​ അറിഞ്ഞശേഷം കുട്ടിയുടെ കാൽ കഴുകി പ്രഥമശുശ്രൂഷ നൽകിയെന് ന്​ അധ്യാപികയുടെ മൊഴിയുണ്ട്​. എങ്കിലും പാമ്പുകടിയേറ്റാണ്​ മരിച്ചതെന്ന്​ ഉറപ്പിക്കാൻ പോസ്​റ്റ്​മോർട്ടം റ ിപ്പോർട്ടില്ല. മാതാപിതാക്കളുടെ അഭ്യർഥനപ്രകാരം പോസ്​റ്റ്​മോർട്ടം ഒഴിവാക്കിയെന്നാണ്​ അറിഞ്ഞത്​. എന്നാൽ, പ ാമ്പുകടിയേറ്റാണ്​ മരണമെന്ന കാര്യത്തിൽ തർക്കമില്ല.

മൂന്നാം ബെല്ലടിച്ചയുടൻ ഏതാണ്ട്​ 3.10നാണ്​ പാമ്പുകടിയേ റ്റതെന്നാണ്​ ഷഹലയുടെ ബന്ധുകൂടിയായ സ്​കൂളിലെ മറ്റൊരു വിദ്യാർഥി പറഞ്ഞത്​. ചില കുട്ടികൾ മുറ്റ​ത്തെത്തി അധ്യാപ ികയോട്​ സംസാരിക്കുന്നതും എല്ലാവരുംകൂടി മുറിയിലേക്ക്​ ഓടിപ്പോകുന്നതുമായ ദൃശ്യങ്ങൾ 3.19നും 3.20നുമായാണ്​ സി.സി ട ി.വിയിൽ കാണുന്നത്​.

സ്​റ്റുഡൻറ്​ പൊലീസ്​ പരിശീലനത്തിന്​ 3.42ന്​ ​​ട്രാഫിക്​ പൊലീസ്​ വരുന്നതും ദൃശ്യത്തില ുണ്ട്​. 4.45 വരെ പൊലീസ്​ അവിടെ ഉണ്ടായിരുന്നു. 3.36നാണ്​ സ്​കൂളിൽനിന്ന്​ ഫോൺ വന്നതെന്നാണ്​ ഷഹലയുടെ പിതാവ്​ പറഞ്ഞത്​. 3.45ന്​ അദ്ദേഹം​ സ്​കൂളിൽ​ വന്നു. അദ്ദേഹം എത്തിയ ​ഓ​ട്ടോയിൽതന്നെ കുട്ടിയെ ആശുപത്രിയിൽ​​ െകാണ്ടുപോയി​. മറ്റാരു​െടയും സഹായമില്ലാതെ കുട്ടിയെ തോളിലിട്ട്​ പിതാവുതന്നെ ആശുപത്രിയിൽ കൊണ്ടുപോയത്​ ദുഃഖകരമായ കാഴ്​ചയാണ്​. കു​െറ കഴിഞ്ഞാണ്​ അധ്യാപകർ ആശുപത്രിയിലെത്തിയത്​. അധ്യാപകരിൽനിന്ന്​ ഇത്തരമൊരു പ്രവൃത്തിയല്ല പ്രതീക്ഷിക്കുന്നത്​.

കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്ന നിർണായകമായ അരമണിക്കൂറാണ്​ സ്​കൂളിൽ പാഴാക്കിയത്​. സമയം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ബാധ്യത പ്രധാനാധ്യാപകനും മറ്റ്​ അധ്യാപകർക്കും ജീവനക്കാർക്കുമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ രക്ഷിക്കാനായേനെ. വെറും ഒന്നര കി.മീ. അകലെയാണ്​ താലൂക്ക്​ ആ​ശുപത്രി​. പാമ്പുകടിയേറ്റ ഭാഗം അനക്കാതെ വെക്കണമായിരുന്നു. എന്നാൽ, നടക്കാൻ അനുവദിച്ചു. സ്​കൂൾ അധികൃതർ ഫലപ്രദമായി ഒന്നും ചെയ്​തില്ല. സാഹചര്യം ​ൈകകാര്യം ചെയ്യുന്നതിൽ അവരുടെ ഭാഗത്ത്​ ഗുരുതര വീഴ്​ചയുണ്ടായി.

താലൂക്ക്​ ആശുപത്രിയിലെത്തിച്ചപ്പോൾ പീഡിയാട്രിക്​ വ​​​െൻറിലേറ്റർ ഇല്ലെന്ന കാരണം പറഞ്ഞ്​ ആൻറിവെനം നൽകാൻ ഡേക്​ടർ തയാറായില്ല. അന്ന്​ അവിടെ 21 ആൻറിവെനം പാക്ക്​ ഉണ്ടായിരു​െന്നന്ന്​ രേഖകളിൽനിന്ന്​ വ്യക്തമാണ്​. ഇത്​ നൽകാൻ പിതാവ്​ ആവശ്യപ്പെട്ടതുമാണ്​. ആൻറിവെനം നൽകാതെ ഒരുമണിക്കൂറോളം കുട്ടിയെ കിടത്തിയത്​ ഡോക്​ടറു​െട കുറ്റകരമായ വീഴ്​ചയാണ്​. വ​​​െൻറിലേറ്റർ ഇല്ലെങ്കിൽ ഒരുമണിക്കൂറോളം കിടത്തിയതിന്​ ന്യായീകരണമില്ല. വേണ്ടസമയത്ത്​ ചികിത്സയും പരിചരണവും കിട്ടാത്തതാണ്​ കുട്ടി മരിക്കാനിടയായതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. ഹൈകോടതി നിർദേശപ്രകാരമാണ്​ ജില്ല ജഡ്​ജി റിപ്പോർട്ട്​ സമർപ്പിച്ചത്​.

ഷഹലയുടെ മരണം: മുൻകൂർജാമ്യം തേടി ഡോക്​ടറും ഹൈ​േകാടതിയിൽ

കൊച്ചി: സ്കൂൾ വിദ്യാർഥിനി പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തെത്തുടർന്നുള്ള കേസിൽ മുൻകൂർ ജാമ്യം തേടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയിയും ഹൈകോടതിയിൽ. കുട്ടിയെ കൃത്യസമയത്ത്​ ആശുപത്രിയിലെത്തിക്കാതിരുന്ന സ്കൂൾ അധികൃതരാണ് വീഴ്ച വരുത്തിയതെന്നും​ തനിക്കെതിരെ കേസെടുക്കാൻ മതിയായ വസ്​തുതകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. ഹരജി പരിഗണിച്ച ജസ്​റ്റിസ്​ അലക്​സാണ്ടർ തോമസ്​ സർക്കാറി​​​െൻറ നിലപാട്​ തേടി.

വൈകീട്ട്​ 4.10നാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും കാലിൽ പാമ്പുകടിയേറ്റതുപോലെ അടയാളമുണ്ടായിരുന്നെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, പാമ്പുകടിച്ചതാണോയെന്ന് പിതാവിനും കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല. പാമ്പുകടിയേറ്റാൽ 20 മിനിറ്റിനുള്ളിൽ രക്തം പരിശോധിക്കണം. ഇതി​​​െൻറ അടിസ്ഥാനത്തിലേ ആൻറിവെനം നൽകാനാവൂ. ആശുപത്രിയിൽ 18 ഡോക്ടർമാരുണ്ടെങ്കിലും സംഭവസമയത്ത് താനും രണ്ട്​ നഴ്സുമാരും മാത്രമാണുണ്ടായിരുന്നത്. കുട്ടിയുടെ ശ്വാസഗതി സാധാരണ നിലയിലായിരുന്നു. കാഴ്ചക്ക്​ മങ്ങലില്ലെന്ന്​ കുട്ടി പറഞ്ഞു.

എന്നാൽ, നടക്കാൻ പറഞ്ഞപ്പോൾ കണ്ണുതുറക്കാൻ കഴിയുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പുകടിച്ചതാണെന്ന് വ്യക്തമായത്. ഇൗ സമയം വേണ്ടത്ര ആൻറിവെനം ആശുപത്രിയിലുണ്ടായിരുന്നില്ല. പീഡിയാട്രിക് വ​​െൻറിലേറ്റർ ഇല്ലാത്തതിനാൽ ആൻറിവെനം നൽകാൻ പിതാവ് സമ്മതിച്ചില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നെന്നും ഹരജിയിൽ പറയുന്നു.
വൈസ്​ പ്രിൻസിപ്പലും ഒരധ്യാപകനും മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​.

വിദ്യാലയങ്ങളിലെ അടിസ്​ഥാന സൗകര്യം: ജഡ്ജി അധ്യക്ഷനായ സമിതിയ​ുണ്ടാക്കണമെന്ന് ​ശിപാർശ
​െകാച്ചി: പൊതു വിദ്യാലയങ്ങളിലെ അടിസ്​ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്താൻ ഹൈകോടതി നിർദേശിക്കുന്ന ജഡ്ജി അധ്യക്ഷനായ സമിതിക്ക് രൂപം നൽകാൻ ശിപാർശ. സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ്​ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തി​​​െൻറ പശ്ചാത്തലത്തിൽ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ ജില്ല ജഡ്​ജിയു​ടെതാണ്​ ഈ നിർദേശം​.

സ്കൂളുകളിൽ പ്രഥമശുശ്രൂഷ നൽകാൻ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. വിദ്യാലയവും പരിസരവും വൃത്തിയാക്കുന്ന ജീവനക്കാരെ നിയമിക്കാൻ തദ്ദേശ വകുപ്പിന് അധികാരം നൽകണം. വയനാട്ടിലെ മൂന്നു താലൂക്കുകളിലും ഐ.സി.യു ആംബുലൻസ് ഇല്ലാത്തതും രൂക്ഷമായ തെരുവുനായ ശല്യവും ഗൗരവമായി കാണണം. സുരക്ഷിതത്വവും സൗകര്യവും ഇടക്കിടെ പരിശോധിക്കണം. സ്​കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന്​ അധ്യാപക രക്ഷാകർതൃ സമിതികൾക്ക് കൈകഴുകാനാവില്ല. അസമയത്ത് സാമൂഹ്യവിരുദ്ധരും അപരിചിതരും കടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം.

ഷഹലയുടെ മരണത്തിൽ മാതാപിതാക്കൾ ക്രിമിനൽ നടപടികൾക്ക്​ താൽപര്യം പ്രകടിപ്പിച്ചില്ലെന്ന്​ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ചെരിപ്പിട്ട്​ ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ടൈൽ ഇട്ട ക്ലാസ് റൂമുകളിൽ മാത്രമാണ് നിയന്ത്രണമെന്നാണ്​ ഹെഡ്​മാസ്​റ്ററുടെ വിശദീകരണം. എന്നാൽ, ക്ലാസ് മുറികളിൽ മാളങ്ങളും പുറത്ത് കാടും ഉള്ള സാഹചര്യത്തിൽ കുട്ടികൾ പാദരക്ഷ ധരിക്കാൻ അധ്യാപകർതന്നെ നിർദേശിക്കുകയാണ്​ വേണ്ടിയിരുന്നതെന്ന്​ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahala sherin death
News Summary - shahala sherin death
Next Story