വിദ്യാർഥിയുടെ മരണം: ‘പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ല’
text_fieldsസുൽത്താൻ ബത്തേരി: ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അധ്യാപകർക ്കെതിരെ ഗുരുതര ആരോപണം. വിദ്യാർഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ലെന്ന് സഹപാഠികൾ പറഞ്ഞു. രക്തമൊലിക്കുന്ന കാലുമായി വിദ്യാർഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത ്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം വൈകിയെന്നും സഹപാഠികൾ പറഞ്ഞു.
ക്ലാസിൽ പാമ്പുണ്ടെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. കുട്ടികളെ ക്ലാസിൽ ചെരുപ്പിടാൻ അനുവദിക്കാറില്ലെന്ന് രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.
അതേസമയം, വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ല കലക്ടർ അദീല അബ്ദുല്ല പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും.
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകൾ ഷഹല ഷെറിനാണ് (10) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ പറയുന്നത്: വൈകീട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാൽ ഭിത്തിയോടു ചേർന്ന പൊത്തിൽപെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു. മുറിവിൽനിന്നു രക്തം എടുത്തതോടെ മറ്റു കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചു. വിദ്യാർഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പുകടിയേറ്റതുപോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്കൂൾ അധികൃതർ വിവരമറിയിച്ചു. പിതാവ് എത്തിയതിനുശേഷം സ്കൂൾ അധികൃതരും ചേർന്ന് ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
